സംസാരിക്കാനോ കേൾക്കാനോ കഴിയില്ല; കത്തുകൾ കൃത്യമായി വീടുകളിൽ എത്തിച്ച് ആലപ്പുഴക്കാരുടെ മനസിൽ ഇടംനേടി മെറിൻ

സംസാരിക്കാനോ കേൾക്കാനോ കഴിയാത്ത ഒരാൾ പോസ്റ്റ്മാൻ ആയാൽ ശരിയാകുമോ എന്ന ചോദ്യങ്ങളെ അപ്രസക്തമാക്കിയിരിക്കുകയാണ് ആലപ്പുഴക്കാരി മെറിൻ ജി ബാബു. കത്തുകളുമായി വീടുകളിലെത്തി ആംഗ്യഭാഷയിൽ കാര്യം പറഞ്ഞ് മനസിലാക്കിയ ശേഷമാണ് മെറിൻ അവിടെ നിന്ന് മടങ്ങുന്നത്. ജന്മനാ ബധിരയും മൂകയുമായ മെറിൻ, കഴിഞ്ഞ നവംബറിലാണ് മാരാരിക്കുളം പൊള്ളേത്തൈ പോസ്റ്റ് ഓഫിസിൽ ജോലിയിൽ പ്രവേശിച്ചത്.

ഭക്ഷണവും വെള്ളവും ഇല്ലാതെ കണ്ടെയ്‌നറിനുള്ളിൽ കഴിഞ്ഞത് 40 ദിവസം; ‘മിലി’ക്ക് അത്ഭുതരക്ഷപ്പെടൽ!

ചുരുങ്ങിയ കാലം കൊണ്ട് നാട്ടുകാർക്ക് പ്രിയങ്കരിയായി മാറുകയും ചെയ്തു. കൊല്ലം കൊട്ടാരക്കര കൊച്ചുചാമക്കാല വീട്ടിൽ ബാബു വർഗീസിന്റെയും അലക്‌സി ബാബുവിന്റെയും മകളായ മെറിൻ തിരുവനന്തപുരം ഗവ.പോളി ടെക്‌നിക് കോളജിൽ നിന്നു കംപ്യൂട്ടർ സയൻസിൽ ബിരുദം നേടിയ ശേഷം അവിടെ ലാബ് അസിസ്റ്റന്റായി 3 വർഷം ജോലി ചെയ്തു. ശേഷം, 2017 ൽ കൊല്ലം പരവൂർ സ്വദേശി എം.എസ്.പ്രീജിത്തിനെ വിവാഹം കഴിച്ചു.

പ്രീജിത്തും മെറിനെ പോലെയാണ്. സംസാരിക്കാനോ കേൾക്കാനോ സാധിക്കില്ല. കോളേജ് ജോലി ഉപേക്ഷിച്ച ശേഷം ഒരു വർഷം ഒരു സ്വകാര്യ ടെലികോം കമ്പനിയിലും മെറിൻ ജോലി ചെയ്തിരുന്നു. അതിനിടെയാണ് പോസ്റ്റ് വുമൺ ഒഴിവിലേക്ക് അപേക്ഷ സമർപ്പിച്ചത്.

ആലപ്പുഴ ജില്ലയിൽ ജോലിയിൽ പ്രവേശിച്ച് ആദ്യത്തെ ഒരു മാസം മെറിന്റെ അച്ഛനോ അമ്മയോ സഹോദരിയോ പ്രീജിത്തോ മെറിനു കൂട്ടുപോകുമായിരുന്നു. നാട്ടുകാർക്കെല്ലാം സുപരിചിതയായതോടെ തപാൽവിതരണം തനിച്ചായി. കൊച്ചി ഇൻഫോ പാർക്കിലാണ് പ്രീജിത്തിനു ജോലി. മകൻ: ഡാനി.

Exit mobile version