മലകയറിയതിനു പ്രതികാര നടപടി; സ്ഥാനക്കയറ്റം തടഞ്ഞ് ബിഎസ്എന്‍എല്‍; രഹനയുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി

പാലാരിവട്ടം എക്‌സ്‌ചേഞ്ചില്‍ ടെലികോം ടെക്‌നീഷ്യനായി രിക്കെയാണ് വകുപ്പുതല പരീക്ഷ എഴുതിയത്

കൊച്ചി: ബിഎസ്എന്‍എല്‍ ജൂനിയര്‍ എന്‍ജിനീയര്‍ തസ്തികയിലേക്ക് സ്ഥാനക്കയറ്റത്തിനു വേണ്ടി രഹ്ന ഫാത്തിമ എഴുതിയ വകുപ്പുതല പരീക്ഷയുടെ ഫലം താല്‍ക്കാലികമായി പ്രസിദ്ധീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. രഹന ഫാത്തിമ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. രഹന ഫാത്തിമ പരീക്ഷ വിജയിച്ചിട്ടുണ്ടെങ്കില്‍ ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

സ്ഥാനക്കയറ്റത്തിന്റെ ഭാഗമായി ജനുവരി 28ന് നടത്തിയ വകുപ്പ് തല പരീക്ഷ എഴുതിയിരുന്നു. എന്നാല്‍ ഫലം തടഞ്ഞുവച്ചിരിക്കുകയാണെന്നും പരിശീലനത്തി നുള്ളവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് രഹന ഹൈക്കോടതിയെ സമീപിച്ചത്. പാലാരിവട്ടം എക്‌സ്‌ചേഞ്ചില്‍ ടെലികോം ടെക്‌നീഷ്യനായി രിക്കെയാണ് വകുപ്പുതല പരീക്ഷ എഴുതിയത്.

പരീക്ഷാഫലം കാത്തിരിക്കുന്നതിനിടെ മതവിശ്വാസത്തെ വൃണപ്പെടുത്തിയെന്ന കേസില്‍ നവംബര്‍ 27ന് അറസ്റ്റിലായി. ഡിസംബര്‍ അഞ്ചിന് വകുപ്പുതല പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചെങ്കിലും രഹനയുടെ പരീക്ഷാഫലം മാത്രം തടഞ്ഞുവച്ചു. താന്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെങ്കില്‍ പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ അര്‍ഹയാണെന്നും ഇതിന് അനുമതി നല്‍കണമെന്നുമായിരുന്നു രഹന ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.

Exit mobile version