മകര വിളക്ക് ഉത്സവത്തിനായി ശബരിമല നട നാളെ തുറക്കും

ശബരിമല: ശബരിമല നട, മകരവിളക്ക് ഉത്സവത്തിനായി നാളെ തുറക്കും. വൈകുന്നേരം അഞ്ച് മണിക്കാണ് നടതുറക്കുന്നത്. ജനുവരി 14 നാണ് മകരവിളക്ക്. അന്ന് തന്നെയാണ് മകര സംക്രാന്തി പൂജയും. തിരുവാഭരണ ഘോഷയാത്ര പന്തളം രാജകൊട്ടാരത്തില്‍ നിന്ന് ജനുവരി 12ന് തിരിയ്ക്കും. 14ന് വൈകുന്നേരം സന്നിധാനത്ത് എത്തിച്ചേരും. അന്നേ ദിവസം വൈകുന്നേരം തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന നടക്കും. 20ന് ക്ഷേത്രനട അടയ്ക്കും.

നാല്‍പ്പത്തൊന്നു ദിവസത്തെ മണ്ഡലകാലത്തിന് ശേഷം കഴിഞ്ഞ 27 നാണ് ശബരിമല നടയടച്ചത്. ആറന്മുള പാര്‍ത്ഥസാരത്ഥി ക്ഷേത്രത്തില്‍ നിന്ന് ആഘോഷ പൂര്‍വ്വം കൊണ്ട് വന്ന തങ്കയങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജക്ക് ശേഷം നടയടക്കുകയായിരുന്നു.

Exit mobile version