തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച് പ്രക്ഷോഭം നയിച്ചുവന്ന ഭക്തജനങ്ങളെ പൊലീസ് തല്ലിച്ചതച്ചെന്നാരോപിച്ച് സംഘ്പരിവാര്‍ പിന്തുണയോടെ ശബരിമല കര്‍മസമിതി പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി. ബുധനാഴ്ച അര്‍ധരാത്രി മുതല്‍ വ്യാഴാഴ്ച രാത്രി 12 വരെ 24 മണിക്കൂറാണ് ഹര്‍ത്താലെന്ന് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി എം ബിജിത്ത് അറിയിച്ചു.
ബിജെപി നേതൃത്വം നല്‍കുന്ന ദേശീയ ജനാധിപത്യ സഖ്യവും (എന്‍ഡിഎ) പിന്തുണ പ്രഖ്യാപിച്ചിരുന്നു. ശിവസേനയും ഹര്‍ത്താലിന് ആഹ്വാനംചെയ്തിട്ടുണ്ട്.
ഹര്‍ത്താലിനോടനുബന്ധിച്ച് വാഹന ഗതാഗതം തടസ്സപ്പെടുത്തുകയോ അക്രമങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.