ആദ്യരാത്രിയിൽ ഭാര്യയുടെ ആഭരണങ്ങളുമായി മുങ്ങി; 19 വർഷത്തിന് ശേഷം ‘നവവരൻ’ പിടിയിൽ

എടക്കര: ആദ്യരാത്രിയിൽ തന്നെ ഭാര്യയുടെ ആഭരണങ്ങളും പണവുമായി മുങ്ങിയ വരൻ പിടിയിൽ. 19 വർഷത്തിന് ശേഷമാണ് ഇയാൾ പിടിയിലായത്. വയനാട് മാനന്തവാടി പള്ളിപ്പറമ്പൻ 45 കാരനായ മുഹമ്മദ് ജലാൽ ആണ് വർഷങ്ങൾക്ക് ശേഷം അറസ്റ്റിലായത്. എടക്കര പോലീസ് ആണ് മുഹമ്മദ് ജലാലിനെ പിടികൂടിയത്.

മണിപ്പൂരില്‍ സൈനിക ക്യാംപില്‍ മണ്ണിടിഞ്ഞു : 8 മരണം, 50തിലധികം പേരെ കാണാതായി

ചില സുഹൃത്തുക്കളുടെ സഹായത്തോടെയാണ് മുഹമ്മദ് ജലാൽ ആൾമാറാട്ടം നടത്തി പായിമ്പാടം സ്വദേശിനിയായ യുവതിയെ വിവാഹം കഴിച്ചത്. ആദ്യരാത്രിതന്നെ ആഭരണങ്ങളും പണവുമായി മുങ്ങിയശേഷം പിന്നീട് ഒളിവിലായിരുന്നു.

സി.ഐ. മഞ്ജിത് ലാൽ, സീനിയർ സി.പി.ഒ. സി.എ. മുജീബ്, സി.പി.ഒ. സാബിർ അലി എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Exit mobile version