വയ്യാതെ കിടക്കുന്ന മുത്തച്ഛനെ കാണാൻ എത്തി; ഒടുവിൽ കൈയ്യിൽ ഒട്ടിച്ച പ്ലാസ്റ്ററുമായി കസേരയിൽ ചാരിയിരുന്ന് മുത്തച്ഛൻ! കട്ടിലിൽ കയറി കിടന്ന് കൊച്ചുമക്കളുടെ ഉറക്കവും, വീഡിയോ

grandfather and kids | Bignewslive

ആശുപത്രിയിൽ വയ്യാതെ അഡ്മിറ്റായ മുത്തച്ഛനെ കാണാനെത്തിയ കൊച്ചുമക്കളുടെ കുസൃതിയും കുറുമ്പുമാണ് സോഷ്യൽമീഡിയയുടെ മനംനിറയ്ക്കുന്നത്. വീഡിയോ തരംഗം സൃഷ്ടിച്ചു കഴിഞ്ഞു. വയ്യാത്ത മുത്തച്ഛനു പകരം പേരക്കുട്ടികളാണ് ആശുപത്രിയിൽ റെസ്റ്റെടുക്കുന്നതെന്നതാണ് ഈ വിഡിയോയിലെ രസകരമായ കാര്യം.

‘ഞങ്ങൾ അവളെ മനസ്സിലാക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു, എന്നും എപ്പോഴും അതിജീവിതയ്‌ക്കൊപ്പം’ വിജയ് ബാബുവിനു ജാമ്യം നൽകിയതിനെതിരെ ഡബ്ല്യുസിസി

ആശുപത്രിക്കട്ടിൽ സുഖമായി കിടന്നുറങ്ങിയും കുത്തിമറിഞ്ഞുമൊക്കെ മുത്തച്ഛനെ പൊന്നുപോലെ നോക്കുകയാണ് ഈ കുട്ടികുരുന്നുകൾ. കൊച്ചുമക്കളുടെ കളികളും കുസൃതിയുമൊക്കെ നോക്കിക്കൊണ്ട് കൈയ്യിൽ ഒട്ടിച്ച പ്ലാസ്റ്റുമായി ചിരിയോടെ കട്ടിലിനോട് ചേർന്ന കസേരയിൽ ഇരിക്കുകയാണ് മുത്തച്ഛനും.

‘അപ്പൂപ്പൻ സൈഡിലോട്ട് മാറി ഇരി ഇനി ഞങ്ങൾ കുറച്ച് റെസ്റ്റ് എടുക്കട്ടെ’ എന്ന കുറിപ്പോടെയാണ് ഈ ചിരി വിഡിയോ സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കപ്പെടുന്നത്. രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ എത്തുന്നത്.

Exit mobile version