ആണ്‍കുട്ടികള്‍ മാത്രമുള്ള സ്‌കൂളിലെ ഏകപെണ്‍തരിയായി ഇവള്‍; തനിക്ക് അതില്‍ യാതൊരു പ്രശ്നവുമില്ലെന്ന് അസ്ലഹ

Aslaha | Bignewslive

കൊച്ചി: ആൺകുട്ടികൾ മാത്രമുള്ള സ്‌കൂളിലെ ഏകപെൺതരിയായി എത്തിയ അസ്ലഹയാണ് ഇന്ന് സോഷ്യൽമീഡിയയിൽ താരം. ആൺകുട്ടികൾ മാത്രം പഠിക്കുന്ന സ്‌കൂളിലേക്ക് ഏകപെൺകുട്ടിയായി ഇരട്ട സഹോദരൻ അഫ്‌സ്വാഹിനൊപ്പമാണ് അസ്ലഹ കടന്നു വന്നത്. അസ്ലഹയെ കണ്ടതോടെ സഹപാഠികളിലും സന്തോഷവും അമ്പരപ്പും നിറഞ്ഞു.

മദ്യപാനത്തിനിടെ പാടിയ പാട്ട് ഇഷ്ടമായില്ല; വഴയില ഇരട്ടകൊലപാതക കേസിലെ പ്രതിയെ തലക്കടിച്ച് കൊന്നത് സുഹൃത്തുക്കൾ; രണ്ട് പേർ പിടിയിൽ

കഴിഞ്ഞമാസം ആദ്യമാണ് അമ്മയുടെ ജോലി ആവശ്യാർഥം താമസസ്ഥലം മാറി എത്തിയത്. ആൺകുട്ടികൾമാത്രം പഠിച്ചിരുന്ന എറണാകുളം എസ്.ആർ.വി. ഗവ. സ്‌കൂളിൽ ആറാം ക്ലാസിൽ ചേർക്കാൻ ഇരട്ടസഹോദരൻ മുഹമ്മദ് അഫ്‌സ്വാഹിനൊപ്പം അസ്ലഹ ഫർഹത്തിനെ കൊണ്ടുവന്നത്. ആ സമയത്തു സ്‌കൂൾ ആൺകുട്ടികളുടേത് മാത്രമായതിനാൽ അസ്ലഹയെ ചേർക്കാനായില്ല.

സ്‌കൂൾ മിക്‌സഡ് ആക്കുന്നതിനു സർക്കാരിൽ അപേക്ഷ നൽകിയ കാര്യം പ്രധാനാധ്യാപിക കെ.എസ്. മാധുരി ദേവി സൂചിപ്പിച്ചിരുന്നു. ആ പ്രതീക്ഷയിൽ മാതാപിതാക്കളായ അംജിത്തും തസ്‌നയും അവളെ അടുത്തുള്ള ഗവ. ഗേൾസ് സ്‌കൂളിൽ ചേർക്കുകയും ചെയ്തു. തിങ്കളാഴ്ച സ്‌കൂൾ മിക്‌സഡ് ആക്കി സർക്കാർ ഉത്തരവ് വന്നു. പിറ്റേന്നുതന്നെ ഗേൾസ് സ്‌കൂളിൽനിന്നു ടി.സി. വാങ്ങി അസ്ലഹയെ എസ്.ആർ.വി. സ്‌കൂളിൽ ചേർക്കുകയായിരുന്നു.

ആൺകുട്ടികളുടേതുപോലെ പാന്റ്‌സും ഷർട്ടും യൂണിഫോമിൽ തന്നെയാണ് അസ്ലഹയും സ്‌കൂളിൽ എത്തുന്നത്. ”ഞാൻ മാത്രമാണ് കുറേ ആൺകുട്ടികളുടെ കൂടെയുള്ള ഏക പെൺകുട്ടി എന്നതിൽ പ്രശ്‌നമൊന്നുമില്ല. വരുംദിവസങ്ങളിൽ എന്നെപ്പോലെ കൂടുതൽ പെൺകുട്ടികൾ ഈ സ്‌കൂളിൽ ചേരാനെത്തുമെന്നാണ് കരുതുന്നത്” അസ്ലഹ പറയുന്നു.

ആദ്യമായി ഒരുപെൺകുട്ടി കടന്നുവരുമ്പോൾ വലിയൊരു മാറ്റമാണ് അനുഭവപ്പെടുന്നത്. പെൺകുട്ടികളുമായി നല്ല സൗഹൃദവും സാഹോദര്യവുമൊക്കെ പങ്കിടാൻ ആൺകുട്ടികൾക്കു കഴിയുന്നത് പെൺകുട്ടികൾ കൂടെയുള്ളപ്പോൾ തന്നെയാണെന്ന് സ്‌കൂൾ പ്രധാനാധ്യാപിക പറയുന്നു.

Exit mobile version