വവ്വാലോ കിളികളോ കഴിച്ചതിന്റെ ബാക്കി കഴിക്കരുത്: കുട്ടികളോട് ആരോഗ്യമന്ത്രി വീണ ജോർജ്

തിരുവനന്തപുരം: സ്‌കൂളിൽ കുട്ടികൾ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന് മന്ത്രി വീണാ ജോർജ്. വൃത്തിയുള്ള മാസ്‌ക് കുട്ടികൾ നേരാംവണ്ണം ധരിക്കുന്നുവെന്ന് വീട്ടുകാരും സ്‌കൂൾ അധികൃതരും ഉറപ്പാക്കണം.

സ്‌കൂളിലേക്കു വരുന്ന വഴിയിൽ കിളികളോ വവ്വാലോ കഴിച്ചതിന്റെ ബാക്കിയായി വീണുകിടന്നു കിട്ടുന്ന മാമ്പഴമടക്കമുള്ള പഴങ്ങൾ കഴിക്കരുതെന്നും ഇക്കാര്യത്തിൽ വലിയ ജാഗ്രത വേണമെന്നും ആരോഗ്യമന്ത്രി നിർദ്ദേശിച്ചു.

കുട്ടികളുടെ സമ്പൂർണ സുരക്ഷ ഉറപ്പാക്കി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ക്ലാസുകളെന്ന് നോരത്തെ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയും വ്യക്തമാക്കിയിരുന്നു.

Exit mobile version