രാജ്യത്ത് വിശ്വസിക്കാവുന്ന പാര്‍ട്ടി കോണ്‍ഗ്രസാണ്, ചരിത്രം മോഡിയ്ക്ക് നല്‍കുന്ന സ്ഥാനം ചവറ്റുകുട്ടയില്‍; മുല്ലപ്പള്ളി രാമചന്ദ്രന്‍

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 134-ാം സ്ഥാപകദിനം തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്ക് ചരിത്രം നല്‍കുന്ന സ്ഥാനം ചവറ്റുകുട്ടയിലായിരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. രാജ്യത്ത് വിശ്വസിക്കാവുന്ന ഏക പാര്‍ട്ടി കോണ്‍ഗ്രസ് ആണെന്നും മുല്ലപ്പള്ളി അവകാശപ്പെട്ടു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 134-ാം സ്ഥാപകദിനം തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെപിസിസി ആസ്ഥാനത്ത് മുല്ലപ്പള്ളി രാമചന്ദ്രന്‍ പതാക ഉയര്‍ത്തിയതിനു ശേഷം കേക്ക് മുറിച്ച് ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടു. തുടര്‍ന്ന് ജന്മദിന സമ്മേളനം നടന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണന്‍, കെപിസിസി മുന്‍ പ്രസിഡന്റ് എംഎം ഹസന്‍, കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ആഘോഷത്തില്‍ പങ്കെടുത്തു.

Exit mobile version