കേരള അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം എറണാകുളത്ത് നടന്നു

കൊച്ചി : കേരള അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനവും വാർഷിക പൊതുയോഗവും എറണാകുളം എം.കെ ദാമോദരൻ മെമ്മോറിയൽ ഹാളിൽ നടന്നു. ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ (ഭരണം, കേരള,) എം.എസ്‌ ഗിരീഷ് പഞ്ചു യോഗം ഉദ്ഘാടനം ചെയ്തു. പി.എസ്‌ ഷീജ ആശംസാ പ്രസംഗം നടത്തി.

അസോസിയേഷൻ പ്രസിഡൻ്റ് റോയ്.പി.കുര്യാക്കോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി എം.എസ്‌ ആരോമലുണ്ണി സ്വാഗതം ആശംസിച്ചു. സർവ്വീസിൽ നിന്നും വിരമിച്ച് പോകുന്ന റോയ്.പി.കുര്യാക്കോസ്, പി.എസ്‌ ഷീജ, എം ഉദയ, പി.വിനോദ് കുമാർ എന്നിവർക്ക് ഉപഹാരം നൽകി ആദരിച്ചു. സിന നിവാകർ യോഗത്തിൽ സംസാരിച്ചു.

എം.എച്ച്. മുഹമ്മദ് റഫീഖ്, കെ. ബാലചന്ദ്ര മേനോന്‍

പുതിയ ഭാരവാഹികളായി കെ. ബാലചന്ദ്രമേനോൻ (പ്രസിഡൻ്റ്) കെ. ഷീബ, മനോജ് കെ ജോൺ(വൈസ് പ്രസിഡൻ്റുമാർ) എം.എച്ച്. മുഹമ്മദ് റഫീഖ്(ജനറൽ സെക്രട്ടറി),ഷീജ.ഇ.കെ, അനീഷ് ജോസഫ് (സെക്രട്ടറിമാർ) വി.പി പ്രവീൺ കുമാർ(ട്രഷറർ) എന്നിവരെയും 14 അംഗ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളെയും യോഗത്തില്‍ തെരഞ്ഞെടുത്തു.

Exit mobile version