ആരേയും നിര്‍ബന്ധിച്ച് വനിതാ മതിലില്‍ പങ്കെടുപ്പിക്കില്ലെന്ന് കെകെ ഷൈലജ

വനിതാ മതിലില്‍ പങ്കെടുക്കാത്തവര്‍ക്കെതിരേ യാതൊരു ശിക്ഷാ നടപടിയും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല

തിരുവനന്തപുരം: ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിലില്‍ പങ്കെടുക്കാന്‍ ആരെയും നിര്‍ബന്ധിക്കില്ലെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

വനിതാ മതിലില്‍ പങ്കെടുക്കാത്തവര്‍ക്കെതിരേ യാതൊരു ശിക്ഷാ നടപടിയും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. വനിതാ മതിലില്‍ പങ്കെടുക്കാന്‍ ആരോഗ്യവകുപ്പിലെ ജീവനക്കാരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആ സമയത്ത് ഡ്യൂട്ടിയില്ലാത്ത ആളുകളോട് പങ്കെടുക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നും ഇത് നിര്‍ബന്ധപൂര്‍വമല്ലെന്നും മന്ത്രി വ്യക്തമാക്കി.

Exit mobile version