കുമ്മാട്ടി ഉത്സവത്തിനിടെ സംഘട്ടനം; കൂട്ടത്തല്ലിനിടെ ആനപ്പിണ്ടും എറിഞ്ഞും പോരാട്ടം! ആർക്കും പരിഭവമോ പരാതിയോ ഇല്ല!

പാലക്കാട്: ആലത്തൂർ കുനിശ്ശേരി പൂക്കുളങ്ങര ഭഗവതി ക്ഷേത്രം കുമ്മാട്ടി ഉത്സവത്തിനിടെ ആരെയും ഞെട്ടിക്കുന്ന സംഘട്ടനം. ക്ഷേത്ര മൈതാനത്താണ് കൂട്ടത്തല്ല് നടന്നത്. ഏപ്രിൽ 9ന് നടന്ന ഉത്സവത്തിനിടെയാണ് കൂട്ടത്തല്ല് നടന്നത്. എന്നാൽ ആ അടിപിടിയുടെ വീഡിയോ പുറത്ത് വന്നത് ഇപ്പോഴാണ്.

’20 മണിക്കൂര്‍ ഒരു തുള്ളി വെള്ളം പോലും കിട്ടിയില്ല, 1500 അടി ഉയരത്തില്‍ തൂങ്ങിക്കിടന്നു’: റോപ് വേ അപകടത്തില്‍ നിന്നും രക്ഷപ്പെട്ട യുവാവ്

സംഘട്ടനത്തിന്റെ വീഡിയോ സോഷ്യൽമീഡിയയും വൈറലായി കഴിഞ്ഞു. ഇതോടെയാണ് കൂട്ടത്തല്ല് നടന്ന കാര്യം പുറംലോകവും അറിഞ്ഞത്. വാദ്യമേളങ്ങൾക്കിടെ ഒരു സംഘം ആളുകൾ ചേർന്ന് ചെളിവെള്ളത്തിൽ കിടന്ന് അടിപിടി കൂടുന്നതും ഇതിനിടെ ആനപ്പിണ്ടം എടുത്ത് എറിയുന്നതും ദൃശ്യങ്ങളിൽ കാണാം.

കുമ്മാട്ടിയോട് അനുബന്ധിച്ച് സംഘട്ടനം ഉണ്ടാകാറുണ്ടെന്നും നിത്യസംഭവമാണെന്നുമാണ് പറയപ്പെടുന്നത്. അതിനാൽ തന്നെ, ആർക്കും കാര്യമായ പരുക്കുകളോ പരാതിയോ ഇല്ലാത്തതിനാൽ കേസ് എടുത്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

Exit mobile version