സംസ്ഥാനത്ത് ഇന്ന് 310 പേര്‍ക്ക് കോവിഡ്; 458 പേര്‍ രോഗമുക്തി നേടി

Covid Updates | Bignewslive

സംസ്ഥാനത്ത് ഇന്ന് 310 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 83, തിരുവനന്തപുരം 66, തൃശൂര്‍ 30, കോട്ടയം 25, കോഴിക്കോട് 20, കൊല്ലം 19, പത്തനംതിട്ട 19, ഇടുക്കി 16, ആലപ്പുഴ 11, കണ്ണൂര്‍ 7, മലപ്പുറം 4 , കാസര്‍ഗോഡ് 4, പാലക്കാട് 3, വയനാട് 3 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 13,100 സാമ്പിളുകളാണ് പരിശോധിച്ചത്.

‘നാദിറയ്ക്ക് ബുദ്ധിമുട്ടാണെങ്കില്‍ റോഡില്‍ കിടന്നോളൂ’: അര്‍ധരാത്രിയില്‍ വുമെണ്‍സ് ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയെന്ന് ട്രാന്‍സ് വുമണ്‍ നാദിറ മെഹ്റിന്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 2 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 6 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 68,074 ആയി.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 458 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 61, കൊല്ലം 38, പത്തനംതിട്ട 14, ആലപ്പുഴ 16, കോട്ടയം 69, ഇടുക്കി 23, എറണാകുളം 127, തൃശൂര്‍ 50, പാലക്കാട് 5, മലപ്പുറം 8, കോഴിക്കോട് 27, വയനാട് 8, കണ്ണൂര്‍ 12, കാസര്‍ഗോഡ് 0 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2680 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

Exit mobile version