പൂരത്തിനെത്തിച്ച ആനകൾക്ക് പനമ്പട്ട കിട്ടിയില്ല; ഒരു ഫോൺ കോൾ, 200 കി.മീ താണ്ടി തീറ്റപ്പുല്ല് എത്തിച്ച് റാഷിദ്, ഇത് വ്യത്യസ്ത ആനക്കമ്പം

ഒഞ്ചിയം: അറക്കലിൽ പൂരത്തിനെത്തിച്ച ആനകൾക്ക് തീറ്റനൽകാൻ പനമ്പട്ട ലഭിക്കാതെ വന്നപ്പോൾ 200 കിലോമീറ്ററോളം താണ്ടി തീറ്റപ്പുല്ല് എത്തിച്ച് ആനപ്രേമിക്കാരൻ റാഷിദ്. മടപ്പള്ളിയിലെ ആനപ്രേമികളാണ് റാഷിദിനെ വിവരം വിളിച്ച് അറിയിച്ചത്. പിന്നീട് മറ്റൊന്നും ചിന്തിച്ചില്ല. വണ്ടിയെടുത്ത് തീറ്റപുല്ലുമായി റഷീദ് ആനകളുടെ അടുത്തേയ്ക്ക് കുതിച്ചു.

‘ഒരിക്കൽപോലും കണ്ടിട്ടില്ലെങ്കിലും ഒരു സഖാവ് ആണന്ന ഒറ്റ കാരണത്താൽ എന്നോടുള്ള ബാപ്പു സഖാവിന്റെ സ്‌നേഹവും ഇഷ്ടവും കണ്ടപ്പോൾ…..’ സഖാവ് എന്നത് ഒരു വികാരമാണെന്ന് ഷാഹിദ കമൽ, കുറിപ്പ് വൈറൽ

200 കിലോമീറ്റർ വണ്ടിയോടിച്ച് മണിക്കൂറുകൾക്കുള്ളിൽ അറക്കൽ ക്ഷേത്രപരിസരത്തെത്തി. പാപ്പാന്മാർ സ്‌നേഹവായ്‌പോടെ റാഷിദ് കൊണ്ടുവന്ന തീറ്റപ്പുല്ല് ആനകൾക്ക് നൽകുകയും ചെയ്തു. ഒടുവിൽ ആനപ്പുറത്തുകയറാനുള്ള റാഷിദിന്റെ ആഗ്രഹവും അവർ സ്‌നേഹപൂർവ്വം നടത്തികൊടുത്തു.

മൃഗസ്‌നേഹിയും ആനപ്രേമിയുമായ റാഷിദ് ഏഴുവർഷമായി കാസർകോട്ട് പശു, ആട്, കോഴി എന്നിവയുടെ ഫാം നടത്തി വരികയാണ്. ഒപ്പം തീറ്റപ്പുൽ കൃഷിയുമുണ്ട്. മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട എന്താവശ്യത്തിനും വിളിപുറത്തെത്തുന്ന റാഷിദിന് അർക്കാസ എന്ന പേരിൽ യുട്യൂബ് ചാനലുമുണ്ട്. ഇതുവഴിയാണ് ആവശ്യക്കാർ റാഷിദിനെ ബന്ധപ്പെടുന്നതും. എന്തായാലും ഈ ആനക്കമ്പം സോഷ്യൽമീഡിയയിലും വൈറലായി കഴിഞ്ഞു.

Exit mobile version