സുഹൃത്തുക്കളായ യുവാവും യുവതിയും വയനാട് മണിച്ചിറയിലെ ലോഡ്ജ് മുറിയിൽ ജീവനൊടുക്കി

സുൽത്താൻ ബത്തേരി: വയനാട് മണിച്ചിറയിലെ സ്വകാര്യ ലോഡ്ജ് മുറിയിൽ സുഹൃത്തുക്കളായ യുവാവും യുവതിയും ജീവനൊടുക്കി. പുൽപ്പള്ളി സ്വദേശി നിഖിൽപ്രകാശ്, ശശിമല പാടപ്പള്ളിക്കുന്ന് സ്വദേശി ബബിത എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഇനി കേസിൽ ശിക്ഷ വിധിച്ചാൽ മാത്രം ജയിൽ ജീവിതം; വിസ്മയയുടെ ഭർത്താവ് കിരൺ കുമാറിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു

സുൽത്താൻ ബത്തേരിക്ക് സമീപം മണിച്ചിറയിലെ സ്വകാര്യ ലോഡ്ജിൽ ചൊവ്വാഴ്ചയാണ് ഇരുവരും മുറിയെടുത്തത്. ബുധനാഴ്ച ഉച്ചക്കഴിഞ്ഞും രണ്ടുപേരെയും പുറത്തേയ്ക്കു കണ്ടില്ല. ഇതോടെ ലോഡ്ജ് ജീവനക്കാർക്ക് സംശയം തോന്നി.

ഉടനടി പോലീസിൽ വിവരം അറിയിച്ചു. ശേഷം, പോലീസെത്തി മുറി തുറന്ന് പരിശോധിച്ചതോടെയാണ് രണ്ടുപേരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടത്. സീലിങ് ഫാനിനോട് ചേർന്ന ഹുക്കിൽ തുണി കുരുക്കിയാണ് ഇരുവരും തൂങ്ങിമരിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Exit mobile version