കോട്ടയം സ്വദേശിയെ കപ്പൽ യാത്രക്കിടെ അറ്റ്‌ലാന്റിക് സമുദ്രത്തിൽ കാണാതായി; ജസ്റ്റിനെ ഓർത്ത് കണ്ണീരോടെ കുടുംബം

കോട്ടയം: കോട്ടയം കുറിച്ചി സ്വദേശിയായ യുവാവിനെ കപ്പൽ യാത്രയ്ക്കിടെ അറ്റ്‌ലാന്റിക് സമുദ്രത്തിൽ കാണാതായി. ആഫ്രിക്കയിൽ നിന്നും അമേരിക്കയിലേക്ക് പോയ ചരക്കു കപ്പലിലെ ജീവനക്കാരൻ ജസ്റ്റിൻ കുരുവിളയെയാണ് കാണാതായത്. ജസ്റ്റിനെ ഓർത്ത് കണ്ണീരോടെ കാത്തിരിക്കുകയാണ് കുടുംബം. സമുദ്രത്തിൽ കാണാതായ ജസ്റ്റിന് വേണ്ടി തെരച്ചിൽ നടത്തിയെങ്കിലും ജസ്റ്റിനെ കണ്ടെത്താനായില്ലെന്ന് കപ്പൽ അധികൃതർ കുടുംബത്തെ അറിയിച്ചു.

സംഭവത്തിൽ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് കുടുംബം വിദേശകാര്യ മന്ത്രാലയത്തിന് പരാതി നൽകി. കഴിഞ്ഞ ശനിയാഴ്ചയാണ് കുഞ്ഞൂഞ്ഞമ്മ കാണാതായ മകൻ ജസ്റ്റിനുമായി ഫോണിൽ സംസാരിച്ചത്. ആഫ്രിക്കയിൽ നിന്നും അമേരിക്കയിലേക്കുള്ള യാത്രയിലാണെന്നും സുഖമായി ഇരിക്കുന്നുവെന്നും വിഡിയോ കോളിൽ ജസ്റ്റിൻ പറഞ്ഞിരുന്നു.

ഞായറാഴ്ച മുതൽ ജസ്റ്റിനെ കുടുംബാംഗങ്ങൾ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. യാത്രയിലായതിനാൽ നെറ്റ്വർക്ക് തകരാർ ആയിരിക്കുമെന്നാണ് ധരിച്ചത്. എന്നാൽ ചൊവ്വാഴ്ച രാവിലെ കപ്പൽ കമ്പനിയുടെ അധികൃതർ ജസ്റ്റിനെ കാണാനില്ലെന്ന് കുടുംബത്തെ അറിയിച്ചു.

‘റിങ്‌സ് ബൈ ആനി’ ഇടപ്പള്ളിയിലും ഹോട്ടലുമായി നടി ആനി; പൊതിച്ചോറ് കെട്ടി ഉദ്ഘാടനം ചെയ്ത് ഷാജി കൈലാസ്, വീഡിയോ

എന്താണ് സംഭവിച്ചതെന്ന് കൃത്യമായി പറയാത്തതാണ് സംഭവത്തിൽ സംശയങ്ങൾ വർധിക്കാനിടയായത്. ആറു വർഷമായി കപ്പലിൽ ജോലിചെയ്യുന്ന ജസ്റ്റിൻ കഴിഞ്ഞ നവംബറിലാണ് നാട്ടിലെത്തി മടങ്ങിയത്. ജസ്റ്റിൻറെ സഹോദരനും കപ്പൽ ജീവനക്കാരനാണ്.

Exit mobile version