‘ഞാന്‍ കമ്മ്യൂണിസ്റ്റുകാരനായിരുന്നു എന്ന് നിങ്ങള്‍ തെളിയിക്ക്, കളവ് ആയിരം വട്ടം പറഞ്ഞാലും സത്യമാകില്ല’ ബിജെപി നേതാക്കളുടെ വ്യാജപ്രചരണത്തിന് എതിരെ മുന്‍ യുവമോര്‍ച്ചാ നേതാവ് സിബി സാം

തന്റെ കുടുംബം കമ്മ്യൂണിസ്റ്റ് കുടുംബമാണെങ്കിലും താന്‍ മാത്രമാണ് ബിജെപിയിലേയ്ക്ക് തിരിഞ്ഞതെന്നും, അത് ഇന്ന് വലിയ തെറ്റായിരുന്നു എന്ന് ഇന്ന് ഞാന്‍ മനസിലാക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി

കൊച്ചി: ബിജെപിയില്‍ നിന്ന് രാജിവെച്ച് സിപിഎമ്മില്‍ ചേര്‍ന്ന മുന്‍ യുവമോര്‍ച്ചാ നേതാവ് സിബി സാമിനെതിരെ വ്യാജ പ്രചരണവുമായി ബിജെപി നേതാക്കളും അണികളും. ഇതിരനെതിരെ രംഗത്ത് വന്നിരിക്കുകയാണ് സിബി സാം. ബിജെപിയില്‍ ചേരുന്നതിന് മുന്‍പ് തന്നെ മറ്റ് ഇടത് പക്ഷത്തില്‍ പ്രവര്‍ത്തിച്ച ആളാണ് സാം എന്ന പ്രചരണമാണ് നേതാക്കള്‍ നടത്തുന്നത്.

എന്നാല്‍ താന്‍ ഇതി മുന്‍പ് ഏത് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച ആള് ആണെന്ന് നിങ്ങള്‍ തന്നെ പറയണമെന്ന് അദ്ദേഹം തുറന്നടിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘നിങ്ങള്‍ ഞാന്‍ രാജിവെച്ച ദിവസം മുതല്‍ ഞാന്‍ പഴയ സിപിഎംകാരന്‍ ആയിരുന്നു എന്ന് പറഞ്ഞു നടക്കുന്നു. എനിക്ക് ഇതിന് മുന്‍പ് ഡിവൈഎഫ്‌ഐ എങ്കിലും മെമ്പര്‍ഷിപ്പ് ഉണ്ടന്ന് നിങ്ങള്‍ ഒന്ന് തെളിയിക്ക്. കഴിഞ്ഞ കാലങ്ങളില്‍ എതെങ്കിലും പൊതുവേദിയില്‍ പഴയ സിപിഎം കാരന്‍ ആണ് എന്ന് ഞാന്‍ പറഞ്ഞതിന്റെ തെളിവ്. ഞാന്‍ ബിജെപിയില്‍ വരുന്നതിന്റെ മുന്‍പ് രാഷ്ട്രീയ പ്രവര്‍ത്തനം ചെയ്തിട്ടില്ല എന്നതാണ് വസ്തവം,അല്ലെങ്കില്‍ ഇുശാ ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നപ്പോള്‍ നിങ്ങള്‍ എന്നെ സ്വീകരിച്ച പരിപാടിയുടെ വിശദാംശങ്ങള്‍ തരു.’- സിബി സാം കുറിച്ചു.

തന്റെ കുടുംബം കമ്മ്യൂണിസ്റ്റ് കുടുംബമാണെങ്കിലും താന്‍ മാത്രമാണ് ബിജെപിയിലേയ്ക്ക് തിരിഞ്ഞതെന്നും, അത് ഇന്ന് വലിയ തെറ്റായിരുന്നു എന്ന് ഇന്ന് ഞാന്‍ മനസിലാക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ശബരിമല വിഷയത്തില്‍ സമരം തുടരുന്നതിനിടെയാണ് സിബി സാം തോട്ടത്തില്‍ രാജിവെച്ചത്. വെള്ളിയാഴ്ച പത്രസമ്മേളനത്തിലൂടെയാണ് രാജിവിവരം പ്രഖ്യാപിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

നിങ്ങള്‍ ഞാന്‍ രാജിവെച്ച ദിവസം മുതല്‍ ഞാന്‍ പഴയ സിപിഎം കാരന്‍ ആയിരുന്നു എന്ന് പറഞ്ഞു നടക്കുന്നു. എനിക്ക് ഇതിന് മുന്‍പ് DYFIല്‍ എങ്കിലും മെമ്പര്‍ഷിപ്പ് ഉണ്ടന്ന് നീങ്ങള്‍ ഒന്ന് തെളിയിക്ക്. കഴിഞ്ഞ കാലങ്ങളില്‍ എതെങ്കിലും പൊതുവേദിയില്‍ പഴയ CPIM
കാരന്‍ ആണ് എന്ന് ഞാന്‍ പറഞ്ഞതിന്റെ തെളിവ് . ഞാന്‍ ബിജെപിയില്‍ വരുന്നതിന്റെ മുന്‍പ് രാഷ്ട്രീയ പ്രവര്‍ത്തനം ചെയിത്തിട്ടില്ല എന്നതാണ് വസ്തവം,അല്ലെങ്കില്‍ Cpim
ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നപ്പോള്‍ നിങ്ങള്‍ എന്നെ സ്വീകരിച്ച പരിപാടിയുടെ വിശദാംശങ്ങള്‍ തരു. 17 വയസില്‍ പ്ലസ് 2 പഠനത്തിന് ശേഷം എന്റെ ജീവിതം കേരളത്തിനെ പുറത്തായിരുന്നു .വിദ്യാഭാസ കാലഘടവും അതിന് ശേഷം ജോലിയും ആയി 31 വയസ് വരെ ഞാന്‍ കേരളത്തില്‍ ഇല്ലായിരുന്നു. ഈ യാത്രകളില്‍ ആണല്ലോ എനിക്ക് തെറ്റ് പറ്റി നിങ്ങളുടെ കുടെ കുടിയ്ത് . പിന്നെ എന്റെ കുടുംബം അപ്പന്‍ അപ്പൂപ്പന്‍മാരുടെ കാലം മുതല്‍ കമ്മ്യൂണിസ്റ്റ് കൂടുംബമാണ്. ചെങ്ങന്നൂര്‍ കല്ലിശേരിയില്‍ തിരക്കിയാല്‍ താങ്കള്‍ക്ക് മനസിലാകും. 1950 കളില്‍ മുതല്‍ കല്ലിശേരിയിലെ അദ്യകാല കമ്മ്യണിസ്റ്റ് കുടുംബമാണ് തോട്ടത്തില്‍ വീട്ടില്‍ കുടുംബം. എന്റെ അപ്പച്ചന്‍ അദ്യ കമ്മ്യണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വന്നപ്പോള്‍ നട്ട ആല്‍മരം ആണ് ഇന്ന് കല്ലിശേരിയില്‍ ഉള്ളത്. പക്ഷെ ഞാന്‍ ഇതിന് മുന്‍പ് ഒരിക്കലും ആ പ്രസ്ഥാനത്തോട് ചേര്‍ന്ന് നിന്നില്ല , അത് ഞാന്‍ ചെയ്ത വലിയ ഒരു തെറ്റ് ആയിരുന്നു.പിന്നെ തോട്ടത്തില്‍ കുടുംബത്തില്‍ നിന്ന് ഒരാള് സിപിഎം ഉപേക്ഷിച്ച് വന്നിരുന്നങ്കില്‍ അന്ന് നിങ്ങള്‍ മൈക്ക് കെട്ടിവെച്ച് നാട് നീളെ പറയുമാരുന്നു.

Exit mobile version