മൂന്നാർ കരടിപ്പാറ വ്യൂ പോയിന്റിൽ നിന്നും 600 അടി താഴ്ചയിലേയ്ക്ക് വീണ് 25കാരന് ദാരുണാന്ത്യം; അപകടം സുഹൃത്തുക്കൾക്കൊപ്പമുള്ള ട്രക്കിംഗിങ്ങിനിടെ

അടിമാലി: മൂന്നാർ കരടിപ്പാറ വ്യൂ പോയിന്റിൽ നിന്നും 600 അടി താഴ്ചയിലേയ്ക്ക് വീണ് 25കാരന് ദാരുണാന്ത്യം. കോതമംഗലം ചേലാട് വയലിൽ പറമ്പിൽ ഷാർളിയുടെ മകൻ ഷിബിൻ ഷാർളിയാണ് മരിച്ചത്. മലമുകളിലെ ടെന്റിൽ താമസിച്ചിരുന്ന യുവാക്കളുടെ സംഘത്തിൽപെട്ടതായിരുന്നു ഷിബിൻ. ട്രക്കിംങ്ങിനിടെ കാൽവഴുതി വീഴുകയായിരുന്നു.

ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിന്റെ പക; എട്ടുവയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവസംഘം ശനിയാഴ്ചയാണ് കരടിപ്പാറ വ്യൂ പോയിന്റിനു സമീപമുള്ള മലയുടെ മുകളിലുള്ള ടെന്റ് റിസോർട്ടിൽ എത്തിയത്. ഞായറാഴ്ച രാവിലെ എട്ടോടെ സമീപത്തുള്ള വലിയ മല കയറാൻ ഷിബിനും സുഹൃത്തുക്കളും പുറപ്പെട്ടു. എന്നാൽ, ഒപ്പം ഉണ്ടായിരുന്ന 5 പേർ കുത്തനെയുള്ള മലകയറ്റം ഉപേക്ഷിച്ചു തിരിച്ചുപോയി.

ബാക്കി രണ്ട് പേർ മുൻപോട്ടുപോയി, ഇതിനിടെ 600 അടി താഴ്ചയിലേയ്ക്ക് ഷിബിൻ കാൽവഴുതി വീഴുകയായിരുന്നു. ചെങ്കുത്തായ പാറക്കെട്ടിൽ ഇടിച്ചു ഷിബിന്റെ തലയ്ക്കു സാരമായി പരിക്കേറ്റു. രക്തം വാർന്ന ഷിബിനെ സുഹൃത്തുക്കൾ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്‌കാരം മാതിരപ്പള്ളി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. മാതാവ്: ഷീബ, സഹോദരങ്ങൾ: ഷിതിൻ, ഷിജിൻ.

Exit mobile version