ഗ്രാമത്തിൽ സ്ത്രീകളുടെ എണ്ണത്തിൽ കുറവ്; നൂറ്റാണ്ടുകളായുള്ള വിലക്ക് പടിക്ക് പുറത്തിട്ടു! കാന്തല്ലൂരുകാരൻ കാന്തന് ഒടുവിൽ ഏറ്റുമാനൂരിൽ നിന്ന് പെണ്ണ്

മറയൂർ: അഞ്ചുനാട്ടിലെ കാന്തല്ലൂർ ഗ്രാമത്തിലേക്ക് ഇനി പുറംനാട്ടിൽനിന്ന് വധുക്കളെത്തും. പുറത്തുനിന്ന് വിവാഹം കഴിക്കാൻ നൂറ്റാണ്ടുകളായി ഉണ്ടായിരുന്ന വിലക്ക് പടിക്ക് പുറത്തിട്ടതോടെയാണ് പുറംനാട്ടിൽ നിന്നും യുവതികളെ വിവാഹം കഴിക്കാമെന്ന അനുമതി ലഭിച്ചത്. പുതിയ തീരുമാനം അനുസരിച്ച് പുതിയ പെണ്ണും കാന്തല്ലൂരിലേയ്ക്ക് വലതുകാൽ വെച്ച് കയറി. ഏറ്റുമാനൂരിൽ നിന്നാണ് ആദ്യ പെണ്ണ് എത്തിയത്.

ഗ്രാമക്കാർ മുഴുവനും കല്യാണത്തിൽ പങ്കെടുത്തു. 100 രൂപ ഗ്രാമ കമ്മിറ്റിക്ക് വരിപ്പണമായി നൽകുകയും ചെയ്തു. ചരിത്രത്തിൽ ആദ്യമായാണ് ഈ വിവാഹം. ആദ്യം പുറത്തുനിന്ന് വിവാഹം കഴിക്കുന്നവർക്ക് ഗ്രാമം വിലക്ക് കല്പിച്ചിരുന്നു. അതേസമയം, അഞ്ചുനാട്ടിലെ മറ്റു നാല് ഗ്രാമങ്ങളിലും ഈ വിലക്ക് നിലനിൽക്കുന്നുണ്ട്.

‘200 ദിവസം കൊണ്ട് 130 ക്ഷേത്രങ്ങൾ പൊളിച്ചു, തുടരുന്നു’ ജെസിബിക്കൊപ്പം നിൽക്കുന്ന സ്റ്റാലിന്റെ ചിത്രം പങ്കുവെച്ച് യുവമോർച്ച നേതാവിന്റെ പ്രചാരണം; പി സെൽവത്തിന് കുരുക്ക്

കാന്തല്ലൂർ കൂടാതെ മറയൂർ, കാരയൂർ, കീഴാന്തൂർ, തമിഴ്‌നാട് അതിർത്തിയിലെ കൊട്ടക്കുടി എന്നിവയാണ് അഞ്ചുനാടൻ ഗ്രാമങ്ങൾ. ഇവർ നൂറ്റാണ്ടുകളായി ഈ അഞ്ച് ഗ്രാമങ്ങളിൽനിന്ന് മാത്രമേ വിവാഹം കഴിച്ചിരുന്നൊള്ളൂ. മുറ നോക്കിയാണ് (സഹോദരസ്ഥാനം വരില്ല എന്നുറപ്പുവരുത്തി) വിവാഹം നടത്തുന്നത്. പുറത്തുനിന്ന് വിവാഹം കഴിച്ചാൽ അവർക്ക് വിലക്കേർപ്പെടുത്തും. ഗ്രാമത്തിനുള്ളിൽ താമസിക്കാനും അനുമതി നൽകില്ല.

ഇപ്പോൾ ഗ്രാമങ്ങളിൽ അഞ്ച് പുരുഷൻമാർക്ക് രണ്ട് സ്ത്രീകളെന്ന നിലയിലാണ് അനുപാതം. ഇതിൽത്തന്നെ പലരും സഹോദരങ്ങളായി എത്തി, ഇതോടെ പുരുഷന്മാർക്ക് പെണ്ണിനെ തന്നെ കിട്ടാതെയായി. അഞ്ചുവർഷം മുൻപ് കാന്തല്ലൂരിലെ യുവാക്കൾ പുറംനാട്ടിൽനിന്ന് വിവാഹം കഴിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകി. എന്നാൽ, നൂറ്റാണ്ടുകളായുള്ള ആചാരമായതിനാൽ അന്ന് തീരുമാനമുണ്ടായില്ല. പിന്നീട്, ചർച്ചകൾ നടന്നു. തുടർന്ന് ആവശ്യം ന്യായമാണെന്ന് കണ്ടതോടെ ഗ്രാമ കമ്മിറ്റി ഐകകണ്‌ഠ്യേന സമ്മതം നൽകുകയായിരുന്നു. ഇതോടെയാണ് പുതിയ ചരിത്രം ഗ്രാമത്തിൽ പിറന്നത്.

Exit mobile version