സംസ്ഥാനത്ത് ഇന്ന് 49,771 പേർക്ക് കോവിഡ്; 34,439 പേർ രോഗമുക്തി നേടി

Covid Updates | Bignewslive

സംസ്ഥാനത്ത് ഇന്ന് 49,771 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9567, തിരുവനന്തപുരം 6945, തൃശൂർ 4449, കോഴിക്കോട് 4196, കൊല്ലം 4177, കോട്ടയം 3922, പാലക്കാട് 2683, മലപ്പുറം 2517, ആലപ്പുഴ 2506, കണ്ണൂർ 2333, ഇടുക്കി 2203, പത്തനംതിട്ട 2039, വയനാട് 1368, കാസർഗോഡ് 866 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,553 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,57,329 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 4,46,391 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 10,938 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1346 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ചമഞ്ഞ് വനിതാ ഡോക്ടറെ തട്ടിക്കൊണ്ടുപോയി; പണം കവർന്നു; രണ്ട് യുവാക്കൾ അറസ്റ്റിൽ

നിലവിൽ 3,00,556 കോവിഡ് കേസുകളിൽ, 3.6 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 63 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 77 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 52,281 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 196 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 45,846 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 3272 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 457 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 34,439 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 9582, കൊല്ലം 755, പത്തനംതിട്ട 536, ആലപ്പുഴ 1043, കോട്ടയം 2364, ഇടുക്കി 955, എറണാകുളം 4768, തൃശൂർ 3600, പാലക്കാട് 1539, മലപ്പുറം 1681, കോഴിക്കോട് 3381, വയനാട് 520, കണ്ണൂർ 1814, കാസർഗോഡ് 1901 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 3,00,556 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 54,21,307 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

Exit mobile version