വിശ്വാസികളല്ലാത്ത യുവതികള്‍ എന്തിനാണ് മല ചവിട്ടാന്‍ എത്തുന്നത്..? വര്‍ഷങ്ങളായി തുടരുന്ന ആചാരങ്ങള്‍ ലംഘിക്കാന്‍ വാശി പിടിക്കുന്നത് എന്തിന്; ചോദ്യ ശരങ്ങളുമായി നടി ഗായത്രി

ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി വന്നതോടെ ഈ വിഷയത്തില്‍ രാഷ്ട്രീയ പ്രമുഖര്‍ക്കൊപ്പം സെലിബ്രിറ്റികളും അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയിരുന്നു

കൊച്ചി: പ്രായഭേദമന്യേ ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാം എന്ന സുപ്രീംകോടതി വിധി വന്നതോടെ കേരളത്തില്‍ പ്രളയത്തേക്കാള്‍ വലിയ ദുരന്തങ്ങളാണ് നടന്നത്. ശബരിമലയില്‍ വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന ആചാരം സംരക്ഷിക്കണമെന്ന് ഒരു വിഭാഗവും കോടതി വിധി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം എത്തിയതോടെ പ്രശ്‌നം നിയന്ത്രണവിധേയമാവുകയായിരുന്നു. ആര്‍ത്തവ കാലത്ത് സ്ത്രീകള്‍ക്ക് മലചവിട്ടാന്‍ കഴിയില്ല, 50 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്ക് മാളികപ്പുറത്തമ്മയായി മല കയറാം എന്നാണ് വര്‍ഷങ്ങളായുള്ള ആചാരം.

ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി വന്നതോടെ ഈ വിഷയത്തില്‍ രാഷ്ട്രീയ പ്രമുഖര്‍ക്കൊപ്പം സെലിബ്രിറ്റികളും അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയിരുന്നു. ഇപ്പോള്‍ ശബരിമല വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുന്നത് തമിഴ് നടി ഗായത്രി രഘുറാമാണ്. ട്വിറ്ററിലൂടെയാണ് നടി പ്രതികരിച്ചത്.

‘ശബരിമലയില്‍ വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന ആചാരങ്ങളില്‍ വിശ്വാസമില്ലാത്ത സ്ത്രീകള്‍ എന്തിനാണ് വിശ്വാസത്തിന്റെ പേരില്‍ മലചവിട്ടാന്‍ വാശി കാണിക്കുന്നത് എന്നെനിക്ക് മനസ്സിലാവുന്നില്ല. രാഷ്ട്രീയ താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ് ഈ വാശിയെങ്കില്‍ നിങ്ങള്‍ പിന്മാറണം. എന്താണ് നിങ്ങള്‍ തെളിയിക്കാന്‍ ശ്രമിക്കുന്നത്. നിങ്ങള്‍ ശരിക്കുമൊരു അയ്യപ്പ വിശ്വാസിയാണെങ്കില്‍ 50 വയസ്സ് വരെ കാത്തിരിക്കൂ’ എന്നാണ് ഗായത്രി ട്വിറ്ററില്‍ കുറിച്ചത്.

Exit mobile version