കാമുകിയെ വിളിച്ചിറക്കാനെത്തി; തടയിട്ട അമ്മയുടെ കാല്‍ തല്ലിയൊടിച്ച് യുവാവ് യുവതിയുമായി കടന്നു! നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത് തിരുവനന്തപുരത്ത്

വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമായ യുവാവാണ് കാമുകിയുമൊത്ത് ഒളിച്ചോടിയത്.

തിരുവനന്തപുരം: കാമുകിയെ വിളിച്ചിക്കാന്‍ എത്തിയതിന് തടയിട്ട അമ്മയുടെ കാല്‍ തല്ലിയൊടിച്ച് യുവാവ് യുവതിയുമായി കടന്നു കളഞ്ഞു. മാറനല്ലൂര്‍ കുഴിവിള തടത്തരികത്ത് വീട്ടില്‍ വിമല്‍ കുമാറാണ് (33) ആണ് ആക്രമണം നടത്തി യുവതിയുമായി കടന്ന് കളഞ്ഞത്. നാടകീയ സംഭവങ്ങളാണ് ആ നിമിഷത്തില്‍ അരങ്ങേറിയത്.

വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമായ യുവാവാണ് കാമുകിയുമൊത്ത് ഒളിച്ചോടിയത്. ആക്രമണത്തില്‍ കാലൊടിഞ്ഞ യുവതിയുടെ അമ്മയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പ്രണയബന്ധത്തിലായിരുന്ന ഇരുവരും അയല്‍വാസികളായിരുന്നു. ശനിയാഴ്ച്ച രാത്രിയോടെ യുവതിയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കാന്‍ ശ്രമിച്ചതാണ് സംഭവങ്ങള്‍ക്ക് തുടക്കം. കൈയ്യില്‍ കരുതിയിരുന്ന വടി ഉപയോഗിച്ചാണ് യുവാവ് കാമുകിയുടെ അമ്മയുടെ കാല്‍ തല്ലിയൊടിച്ചത്.

Exit mobile version