തുണിക്കുള്ളില്‍ പൊതിഞ്ഞ് മാറോട് ചേര്‍ത്ത് കൊണ്ടുവരുമ്പോള്‍ അവള്‍ പതിയെ ചിണുങ്ങി; പടികള്‍ കയറിയ എസ്‌ഐ റെനീഷിനെ കൈയ്യടികള്‍ നല്‍കിയും സല്യൂട്ട് അടിച്ചും വരവേറ്റ് നാട്ടുകാരും

ഗാന്ധിനഗര്‍: റോസ് തുണിക്കുള്ളില്‍ പൊതിഞ്ഞ് മാറോടണച്ച് പെണ്‍കുരുന്നിനെയും എടുത്ത് മെഡിക്കല്‍ കോളജ് ഗൈനക്കോളജി ബ്ലോക്കിന്റെ മുന്നിലേക്കു എത്തിയ എസ്‌ഐ റെനീഷിനെ കൈടികള്‍ നല്‍കിയും സല്യൂട്ട് അടിച്ചും വരവേറ്റ് നാട്ടുകാര്‍. തുണിക്കുള്ളില്‍ കിടന്ന് ആ പെണ്‍കുഞ്ഞു ചുറ്റും നോക്കി പാതി ചിണുങ്ങുന്നുണ്ടായിരുന്നു. ജീപ്പ് നിര്‍ത്തി 50 മീറ്റര്‍ ദൂരം റെനീഷ് നടന്നു കയറുമ്പോഴാണ് എസ്‌ഐയ്ക്ക് വന്‍ വരവേല്‍പ്പ് നല്‍കിയത്.

മണിക്കൂറുകള്‍ക്കകം കുട്ടിയെ കണ്ടെത്തി തിരികെയെത്തിച്ച കേരള പൊലീസിനുള്ള ‘വിശിഷ്ട സേവാ മെഡല്‍’ ആയിരുന്നു ആ വരേവല്‍പ്പ്. ഗൈനക്കോളജി ബ്ലോക്കിന്റെ വാതിലില്‍ കാത്തുനിന്ന നവജാത ശിശുവിന്റെ അമ്മ അശ്വതിയുടെ അടുത്തുണ്ടായിരുന്ന നഴ്‌സിന്റെ കൈയ്യിലേക്ക് ആ പെണ്‍കുഞ്ഞിനെ കൈമാറി റെനീഷ് പുറത്തേയ്ക്ക് പോവുകയും ചെയ്തു.

കുട്ടിയെ കാണാതായി എന്നറിഞ്ഞ ഉടനെ ഒരു നിമിഷം പോലും പാഴാക്കാതെയുള്ള പോലീസിന്റെ ‘ക്വിക് റെസ്‌പോണ്‍സാണ്’ ഉടനടി കുഞ്ഞിനെ കണ്ടെത്താന്‍ സാധിച്ചത്. കുട്ടിയെ കാണാതായി എന്ന വിവരം ലഭിച്ച ഉടന്‍ തന്നെ ഗാന്ധിനഗര്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ കെ.ഷിജിയും എസ്‌ഐ ടി.എസ്.റെനീഷും സംഘവും തിരിച്ചു. കുഞ്ഞിന്റെ അമ്മയുടെ അടുത്തെത്തി കൊണ്ടുപോയ ആളുടെ ഏകദേശ രൂപം മെനഞ്ഞെടുത്തു. സാധാരണയില്‍ കൂടുതല്‍ വണ്ണമുള്ള വെളുത്തയാളാണെന്ന് കുഞ്ഞിന്റെ അമ്മ പറഞ്ഞു. മറ്റുള്ളവരില്‍നിന്ന് ഇവര്‍ക്കൊപ്പം 8 വയസ്സ് പ്രായം വരുന്ന കുട്ടിയുമുണ്ടെന്നു മനസ്സിലാക്കി.

ഗാന്ധിനഗര്‍ സ്റ്റേഷനിലേയ്ക്ക് കഴിഞ്ഞ ദിവസമാണ് റെനീഷ് സ്ഥലം മാറ്റം കിട്ടി എത്തിയത്. നേരത്തേ സ്റ്റേഷനില്‍ ഡ്യൂട്ടി നോക്കിയിരുന്നതിനാല്‍ പ്രദേശം നന്നായി അറിയാവുന്ന റെനീഷ്, കുട്ടിയുമായി ഇവര്‍ കടക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലേക്കു ശരവേഗത്തില്‍ പാഞ്ഞു. സമീപത്തെ ബസ്, ഓട്ടോ, ടാക്‌സി സ്റ്റാന്‍ഡുകളില്‍ എത്തി സംശയിക്കുന്ന യുവതിയുടെ ഏകദേശ രൂപം നല്‍കി.

ജന്മനാ ഇരുചെവികൾക്കും കേൾവി ശക്തി ഇല്ല; ശസ്ത്രക്രിയ നടത്തണം, ചെലവ്‌ 35 ലക്ഷം! പൊന്നു മോൾ കെന്‍സികയ്ക്കായി നെട്ടോട്ടമോടി നരേഷും കുടുംബവും, സഹായിക്കാമോ എന്ന് അപേക്ഷ

ബസ് സ്റ്റാന്‍ഡില്‍നിന്നു പുറപ്പെട്ട ബസുകളിലേക്കും സ്റ്റാന്‍ഡിലുള്ള ബസുകാര്‍ വിവരം കൈമാറി. ലോഡ്ജുകളും ഹോട്ടലുകളും പരിശോധിക്കാന്‍ നടപടികള്‍ തുടങ്ങാനിരിക്കെ സംശയം തോന്നിക്കുന്ന ഒരു യുവതിയുടെ വിവരം മെഡിക്കല്‍ കോളജിനു സമീപത്തെ ഹോട്ടലില്‍നിന്നു ലഭിച്ചു. ഇവിടെയെത്തി നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്.

Exit mobile version