‘മുഖ്യമന്ത്രിക്ക് സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ ആണത്തമുണ്ടോ, പൗരുഷമുണ്ടോ, ചങ്കൂറ്റമുണ്ടോ? ഇല്ലെങ്കില്‍ സുപ്രീംകോടതിയോട് പറയുക ഈ വിധി നടപ്പിലാക്കാന്‍ ഞങ്ങള്‍ക്ക് ആവില്ലെന്ന്’; ശബരിമല വിഷയത്തില്‍ വെല്ലുവിളിയുമായി രാജ് മോഹന്‍ ഉണ്ണിത്താന്‍

ഒരു പ്രമുഖ ചാനലിലെ പരിപാടിയിലാണ് ഉണ്ണിത്താന്റെ വെല്ലുവിളി

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വജയനെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍. ഒരു പ്രമുഖ ചാനലിലെ പരിപാടിയിലാണ് ഉണ്ണിത്താന്റെ വെല്ലുവിളി. മുഖ്യമന്ത്രിക്ക് സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ ആണത്തമുണ്ടോ, പൗരുഷമുണ്ടോ ചങ്കൂറ്റമുണ്ടോ? ഇല്ലെങ്കില്‍ സുപ്രീംകോടതിയോട് പറയുക ഈ വിധി നടപ്പിലാക്കാന്‍ ഞങ്ങള്‍ക്ക് ആവില്ലെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ പരിപാടിയില്‍ ചോദിച്ചു.

‘ഇന്ത്യയുടെ ഭരണഘടനയുടെ സപ്പോര്‍ട്ട് നിങ്ങളുടെ മുഖ്യമന്ത്രിക്കുണ്ട്, സുപ്രീംകോടതിയുടെ സപ്പോര്‍ട്ട് നിങ്ങള്‍ക്കുണ്ട്. ആളുണ്ട്, അര്‍ത്ഥമുണ്ട്, അധികാരമുണ്ട്. നിങ്ങളുടെ മുഖ്യമന്ത്രി വിളിച്ചാല്‍ കേന്ദ്ര സേന വരാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി തന്നെ പറയുന്നു. എന്നിട്ടും സുപ്രീംകോടതിയുടെ വിധി നടപ്പിലാക്കാന്‍ പറ്റില്ലെങ്കില്‍ പിന്നെ രാമേശ്വരത്തെ പണി തെരഞ്ഞെടുക്കലല്ലേ നല്ലത് എന്നും അദ്ദേഹം ചോദിച്ചു.

കൂടാതെ ‘ആളും ആര്‍ത്ഥവും അധികാരവും കേന്ദ്ര സേനയുമുള്ള മുഖ്യമന്ത്രിക്ക് സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ ആണത്തമുണ്ടോ, പൗരുഷമുണ്ടോ ചങ്കൂറ്റമുണ്ടോ? ഇല്ലെങ്കില്‍ സുപ്രീംകോടതിയോട് പറയുക ഈ വിധി നടപ്പിലാക്കാന്‍ ഞങ്ങള്‍ക്ക് ആവില്ലെന്ന്’ അദ്ദേഹം ചര്‍ച്ചയ്ക്കിടെ വെല്ലുവിളി ഉയര്‍ത്തി.

വിധി നടപ്പിലാക്കാന്‍ പുറപ്പെട്ടാല്‍ ശബരിമലയില്‍ രക്തപ്പുഴയൊഴുകും, മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ തങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും അതുകൊണ്ട് വിധി നടപ്പിലാക്കാന്‍ ഞങ്ങളെക്കൊണ്ട് ആവില്ലെന്നും സുപ്രീംകോടതിയെ ബോധ്യപ്പെടുത്തിയാല്‍ നിങ്ങള്‍ക്ക് ഇതില്‍ നിന്ന് തടിയൂരാമെന്നും ഉണ്ണിത്താന്‍ ചര്‍ച്ചയ്ക്കിടെ ഡിവൈഎഫ്‌ഐ നേതാവ് റഹീമിനോട് പറഞ്ഞു.

Exit mobile version