നികുതി അടച്ചില്ല; രണ്ട് മലയാള യുവതാരങ്ങള്‍ക്ക് വിശ്രമിക്കാന്‍ എത്തിച്ച കാരവന്‍ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നു പിടികൂടി

കാക്കനാട്: മലയാളത്തിലെ രണ്ട് യുവ താരങ്ങള്‍ക്ക് വിശ്രമിക്കാന്‍ എത്തിച്ച ഇതര സംസ്ഥാന രജിസ്ട്രേഷനിലുള്ള കാരവന്‍ പിടികൂടി. മഹാരാഷ്ട്രയില്‍ രജിസ്റ്റര്‍ ചെയ്ത അത്യാധുനിക സൗകര്യങ്ങളടങ്ങിയ കാരവന്‍ ഇരുമ്പനം റോഡരികിലെ സിനിമ ചിത്രീകരണത്തിനിടെയാണ് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തത്.

കൊച്ചി സ്വദേശിയാണ് മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള കാരവന്‍ വാടകയ്ക്ക് നല്‍കിയത്. ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഷാജി മാധവന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ഭരത് ചന്ദ്രന്‍, കെ.എം. രാജേഷ് എന്നിവര്‍ ചേര്‍ന്ന് കാരവന്‍ കസ്റ്റഡിയിലെടുത്തത്.

ഇതര സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കാരവന്‍ നികുതി അടയ്ക്കാതെ ഓടിയ കുറ്റത്തിനാണ് വാഹനം പിടിച്ചെടുത്തത്. ഒരു വര്‍ഷത്തേയ്ക്ക് നികുതി ഇനത്തില്‍ ഒരു ലക്ഷം രൂപയും പിഴയും അടയ്ക്കാന്‍ വാഹന ഉടമയ്ക്ക് നോട്ടീസ് നല്‍കി.

Exit mobile version