കാമുകിയെ ‘സേഫാക്കാന്‍’ ഭാര്യയുടെ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് പാസ്‌പോര്‍ട്ട് ശരിയാക്കി! ഒടുവില്‍ ഭര്‍ത്താവ് അഴിക്കുള്ളില്‍

ഇതിനിടെ യുവതി വ്യഭിചാരക്കുറ്റത്തിന് ഗള്‍ഫില്‍ വെച്ച് തന്നെ അറസ്റ്റിലായിരുന്നു.

പെരുമ്പാവൂര്‍: സ്വന്തം ഭാര്യയുടെ തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയ രേഖകള്‍ കാണിച്ച് കാമുകിയ്ക്ക് പാസ്‌പോര്‍ട്ട് ശരിയാക്കിയ സംഭവത്തില്‍ ഭര്‍ത്താവ് ഒടുവില്‍ അറസ്റ്റില്‍. ആയവന തോട്ടഞ്ചേരി ഉഴുന്നുങ്കല്‍ എല്‍ദോസ് (42) എന്ന യുവാവാണ് അറസ്റ്റിലായത്. എല്‍ദോസ് മുന്‍പ് ഗള്‍ഫില്‍ ജോലി ചെയ്തിരുന്നപ്പോള്‍ അവിടെ ബ്യൂട്ടീഷ്യനായി ജോലി ചെയ്തിരുന്ന വെറ്റിലപ്പാറ സ്വദേശിനിയുമായി അടുപ്പത്തിലാവുകയായിരുന്നു.

ഇതിനിടെ യുവതി വ്യഭിചാരക്കുറ്റത്തിന് ഗള്‍ഫില്‍ വെച്ച് തന്നെ അറസ്റ്റിലായിരുന്നു. പാസ്‌പോര്‍ട്ട് പിടിച്ചുവച്ച് അധികൃതര്‍ യുവതിയെ നാട്ടിലേക്ക് മടക്കിയയച്ചു. ശേഷം എല്‍ദോസിന്റെ സഹായത്തോടെ രേഖകള്‍ സംഘടിപ്പിക്കാന്‍ യുവതി നീക്കങ്ങള്‍ നടത്തുകയായിരുന്നു. ഇതിന്റെ ഭാഗമായി എല്‍ദോസും യുവതിയും നോര്‍ത്ത് ഏഴിപ്രത്ത് വീട് വാടകയ്‌ക്കെടുത്ത് ഒരുമിച്ച് ജീവിച്ചു. എല്‍ദോസിന്റെ ഭാര്യയുടെ പേരില്‍ യുവതി ഡ്രൈവിങ് ലൈസന്‍സ്, തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് എന്നിവ സംഘടിപ്പിച്ചു.

2014ല്‍ യുവതി ഈ രേഖകള്‍ ഉപയോഗിച്ച് ഗള്‍ഫിലേക്കു കടന്നു. ഇടക്കാലത്ത് വെച്ച് യുവതി എല്‍ദോസുമായി പിണങ്ങി. ഇരുവരും തമ്മിലുള്ള ബന്ധം എല്‍ദോസിന്റെ ഭാര്യയും അറിഞ്ഞു. തന്റെ പേരില്‍ വ്യാജരേഖകളുണ്ടാക്കിയതായി യുവതി പോലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

Exit mobile version