സന്നിധാനത്ത് പ്രതിഷേധം ശക്തം; ദ്രുതകര്‍മ്മസേനയെ വിന്യസിച്ചു; പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകണമെന്ന് പോലീസ്

ചെറിയതോതിലുള്ള പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും പോലീസ് പ്രതിഷേധക്കാരെ മാറ്റി മുന്നോട്ടുപോകുകയാണ്.

സന്നിധാനം: ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് എത്തിയ യുവതികള്‍ക്ക് നേരെ പ്രതിഷേധം കനക്കുന്ന പശ്ചാത്തലത്തില്‍ സന്നിധാനത്ത് ദ്രുതകര്‍മ്മസേനയെ വിന്യസിച്ചു.

ചെറിയതോതിലുള്ള പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും പോലീസ് പ്രതിഷേധക്കാരെ മാറ്റി മുന്നോട്ടുപോകുകയാണ്. അതേസമയം, പോലീസ് ബിന്ദുവിനോടും കനകദുര്‍ഗയോടും പ്രതിഷേധത്തെ കുറിച്ച് പറഞ്ഞെങ്കിലും പിന്മാറാന്‍ തയ്യാറല്ലെന്ന ഉറച്ച നിലപാടിലാണ് യുവതികള്‍. എന്നാല്‍ നിരോധനാജ്ഞ നിലനില്‍ക്കുന്ന സ്ഥലമാണെന്നും പ്രതിഷേധക്കാരോട് പിരിഞ്ഞു പോകാനും പോലീസ് ആവശ്യപ്പെടുന്നുണ്ട്. സന്നിധാനം സ്പെഷ്യല്‍ ഓഫീസര്‍ സുരക്ഷാചുമതലയുള്ള മറ്റ് പോലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.

നേരത്തെ അപ്പാച്ചിമേട്ടിലും യുവതികളെ തടഞ്ഞിരുന്നു. മുപ്പതോളം വരുന്ന പ്രതിഷേധക്കാരാണ് യുവതികളെ തടഞ്ഞത്. യുവതികള്‍ക്ക് സംരക്ഷണമൊരുക്കാനായി പമ്പയില്‍ നിന്ന് കൂടുതല്‍ പോലീസ് സംഘം എത്തിയിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെയാണ് കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ ബിന്ദുവിനൊപ്പം കനകദുര്‍ഗ പമ്പയിലെത്തിയത്. 45 വയസിന് താഴെയാണ് ഇരുവരുടെയും പ്രായം.

Exit mobile version