ഓടുന്ന ഓട്ടോയുടെ ഹാന്ററിലേയ്ക്ക് ഓടി കയറി മൂര്‍ഖന്‍ പാമ്പ്! അതിക്രമിച്ച് കയറിയ ‘യാത്രികനെ’ പുറത്തിട്ട് ഡ്രൈവറും

യാത്രക്കാരുമായി ജോസ് പതിവുപോലെ പൊടിയാടിവരെ ഓട്ടം പോയത്.

മാന്നാര്‍: ഓടുന്ന ഓട്ടോറിക്ഷയുടെ ഹാന്ററിലേയ്ക്ക് കയറിവന്ന് മൂര്‍ഖന്‍ പാമ്പ്. ദിവസം ചെന്നിത്തല പുത്തു വിളപ്പടിയിലെ ഓട്ടോ സ്റ്റാന്റിലെ ഓട്ടോ ഡ്രൈവര്‍ ഇരമത്തൂര്‍ വെളുത്താടത്ത് വീട്ടില്‍ ജോസിന്റെ ഓട്ടോ റിക്ഷയിലേയ്ക്കാണ് മൂര്‍ഖന്റെ കുഞ്ഞ് കയറി വന്നത്. ഉടനെ പിടികൂടി പുറത്ത് എടുത്ത് ഇട്ടു.

യാത്രക്കാരുമായി ജോസ് പതിവുപോലെ പൊടിയാടിവരെ ഓട്ടം പോയത്. യാത്രക്കാരെ ഇറക്കിയ ജോസ് തിരിച്ച് വിളപ്പടിയിലേക്ക് വരുന്നവഴി മാന്നാര്‍ തൃക്കുരട്ടി ക്ഷേത്രത്തിന് സമീപത്തെത്തിയപ്പോഴാണ് ഹാന്റിലിലേക്ക് മൂര്‍ഖന്‍ കുഞ്ഞ് കയറിവന്നത്.

ഓടുന്ന വണ്ടിയുടെ ഹാന്റിലേക്ക് മൂര്‍ഖന്‍ പാമ്പ് കയറിവന്നത് കണ്ട് പേടിച്ച ജോസ് ഉടനെ ഓട്ടോ നിര്‍ത്തി നാട്ടുകാരെ വിളിച്ചു കൂട്ടി. സമീപത്തെ ഓട്ടോ സ്റ്റാന്റിലെ ഡൈവര്‍മാര്‍ ഓടിവന്ന് മൂര്‍ഖന്‍ കുഞ്ഞിനെ പിടികൂടുകയായിരുന്നു.

Exit mobile version