ദുബായിയില്‍ നിന്ന് അവധിക്കെത്തിയ പ്രവാസി കുത്തേറ്റു മരിച്ചു; ആക്രമണം ഗള്‍ഫിലേയ്ക്ക് മടങ്ങാനിരിക്കെ!

ചാവക്കാട്: ദുബായിയില്‍ നിന്ന് അവധിക്കെത്തിയ പ്രവാസി കുത്തേറ്റു മരിച്ചു. മണത്തല ചാപ്പറമ്പിനു സമീപം അലങ്കാരപ്പക്ഷികളുടെ വില്‍പ്പന നടത്തിയിരുന്ന മണത്തല നാഗയക്ഷിക്ഷേത്രത്തിനു സമീപം കൊപ്പര ചന്ദ്രന്റെ മകന്‍ ബിജു (35)വാണ് മരിച്ചത്.

ബൈക്കിലെത്തിയ സംഘമാണ് ബിജു മൊഴി നല്‍കിയിരുന്നു. ഞായറാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. വയറ്റില്‍ ആഴത്തില്‍ കുത്തേറ്റ ബിജുവിനെ ഉടനെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ ഓഗസ്റ്റിലാണ് അവധിക്ക് ദുബായിയില്‍ നിന്ന് നാട്ടിലെത്തിയത്. അടുത്തദിവസം ഗള്‍ഫിലേക്കു മടങ്ങാനിരിക്കെയായിരുന്നു ആക്രമണം.

പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതായി എസ്.എച്ച്.ഒ. കെ.എസ്. സെല്‍വരാജ് പറഞ്ഞു. സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. സമീപപ്രദേശങ്ങളിലെ സി.സി.ടി.വി. ക്യാമറകളും പരിശോധിച്ചു വരികയാണ്. സംഭവത്തിനുശേഷം അക്രമികള്‍ ബീച്ച് ഭാഗത്തേക്കാണ് വണ്ടിയോടിച്ച് പോയതെന്നാണ് സൂചന. റിയയാണ് ബിജുവിന്റെ ഭാര്യ. അമ്മ: തങ്കമണി.

Exit mobile version