ശബരിമല പ്രക്ഷോഭ ഭൂമിയാക്കരുത്, സമാധാനമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്; മന്ത്രി ഇപി ജയരാജന്‍

യുവതികള്‍ ശബരിമല കയറാനെത്തിയ നിമിഷം മുതല്‍ പുണ്യഭൂമി സംഘര്‍ഷ ഭൂമിയാക്കി മാറ്റിയിരിക്കുകയാണ് പ്രതിഷേധക്കാര്‍.

പമ്പ: ശബരിമല പ്രക്ഷോഭ ഭൂമിയാക്കരുതെന്ന് മന്ത്രി ഇപി ജയരാജന്‍. സമാധാനമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മനീതി സംഘം ശബരിമലയില്‍ എത്തിയതില്‍ പിന്നെയാണ് വ്യാപകമായി ശബരിമലയില്‍ അക്രമം നടന്നത്. യുവതികള്‍ ശബരിമല കയറാനെത്തിയ നിമിഷം മുതല്‍ പുണ്യഭൂമി സംഘര്‍ഷ ഭൂമിയാക്കി മാറ്റിയിരിക്കുകയാണ് പ്രതിഷേധക്കാര്‍.

സംഘര്‍ഷം കനത്തതോടെ പോലീസ് തന്നെ യുവതീ സംഘത്തോട് മടങ്ങി പോകുവാന്‍ ആവശ്യപ്പെടുകയായിരുന്നു. പോലീസ് ആവശ്യവും പ്രതിഷേധങ്ങളും മാനിച്ച് യുവതികള്‍ ശബരിമലയില്‍ നിന്നും ഇറങ്ങിയിരുന്നു. ഇതിനു പിന്നാലെ സര്‍ക്കാരിനെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം ശബരിമല ദര്‍ശനത്തിനായി വീണ്ടുമെത്തുമെന്ന് പറഞ്ഞാണ് മനിതി സംഘം തിരിച്ചത്.

Exit mobile version