ഇനി രാവിലെ 10 മുതല്‍ രാത്രി 9 വരെ; ബിവറേജസ് ഷോപ്പുകളുടെ പ്രവര്‍ത്തന സമയം പുതുക്കി

തിരുവനന്തപുരം: ബിവറേജസ് ഷോപ്പുകളുടെ പ്രവര്‍ത്തന സമയം പുതുക്കി. ഇനി രാവിലെ 10 മുതല്‍ രാത്രി 9വരെ പ്രവര്‍ത്തിക്കും. നിലവില്‍ രാവിലെ 9 മുതല്‍ രാത്രി 8 വരെയാണ് ബെവ്‌കോ ഷോപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. കൊവിഡ് ബാധയ്ക്കു മുന്‍പുള്ള സമയക്രമത്തിലേക്കാണ് ബെവ്‌കോ പ്രവര്‍ത്തനത്തില്‍ മാറ്റം വരുത്തുന്നത്.

നാളെ മുതല്‍ പുതുക്കിയ സമയം പ്രാബല്യത്തില്‍ വരും. സ്ത്രീകള്‍ ഉള്‍പ്പെടെ ജോലി ചെയ്യുന്ന സ്ഥാപനമാണ് ബവ്‌കോയെന്നും യാത്രാ സൗകര്യങ്ങള്‍ ഇല്ലാത്ത സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഉത്തരവ് പു:നപരിശോധിക്കണമെന്നും വിദേശമദ്യ വ്യവസായ തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ആര്‍.ശിശുകുമാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Exit mobile version