വനിതാ മതിലിന് ജാതിയും മതവുമില്ല; സജീവമായി സഹകരിക്കുമെന്ന് ഗണേഷ് കുമാര്‍

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ജനപ്രതിനിധിയായാണ് താന്‍ വനിതാ മതിലില്‍ സഹകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.

കൊല്ലം: സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ നടക്കുന്ന വനിതാ മതില്‍ ആര്‍ക്കും എതിരല്ലെന്ന് കെബി ഗണേഷ് കുമാര്‍. വനിതാ മതിലിന് ജാതിയും മതവുമില്ല. തുടര്‍ന്നും സജീവമായി വനിതാ മതിലില്‍ സഹകരിക്കുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ജനപ്രതിനിധിയായാണ് താന്‍ വനിതാ മതിലില്‍ സഹകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.

പത്തനാപുരം നിയോജക മണ്ഡലത്തില്‍ വനിതാ മതിലിന്റെ സംഘാടക സമിതി യോഗത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഗണേഷ് കുമാര്‍. വനിതാ മതിലിന്റെ പത്തനാപുരം നിയോജകമണ്ഡലം മുഖ്യ സംഘാടകനാണ് ഗണേഷ് കുമാര്‍. ഇതോടെ എന്‍എസ്എസിന്റെ വാദങ്ങളെ തള്ളിക്കളയുകയാണ് ഗണേഷ് കുമാര്‍.

Exit mobile version