ഒരു ലൈറ്റ്സ് ആന്റ് സൗണ്ട്സ് ജീവനക്കാരന്‍ കൂടി ജീവനൊടുക്കി; മേഖല കടുത്ത പ്രതിസന്ധിയില്‍

തൃശ്ശൂര്‍: ഒരു ലൈറ്റ്സ് ആന്റ് സൗണ്ട്സ് ജീവനക്കാരന്‍ കൂടി ജീവനൊടുക്കി. ലോക്ക്ഡൗണിനെ തുടര്‍ന്നുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് തൃപ്രയാര്‍ സ്വദേശി സജീവന്‍ തൂങ്ങി മരിച്ചത്. കൊവിഡ് മഹാമാരിയും പിന്നാലെയുണ്ടായ ലോക്ഡൗണിലും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു സജീവനെന്നാണ് ബന്ധുക്കള്‍ പറയുന്നു.

ഈ മേഖലയിലെ ഒന്‍പതാമത്തെ ആത്മഹത്യയാണ് ഇതെന്ന് ലൈറ്റ് ആന്റ് സൗണ്ട് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ലൈറ്റ് ആന്റ് സൗണ്ട് ജീവനക്കാരുടെ ജീവിതം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും സര്‍ക്കാര്‍ അനിവാര്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.

Exit mobile version