‘ദ ഹിന്ദു’ കേരള ചീഫ് ഗൗരീദാസന്‍ നായര്‍ സ്ഥാനമൊഴിഞ്ഞു

തിരുവനന്തപുരം: ‘ദ ഹിന്ദു’ കേരള ചീഫ് സ്ഥാനം ഒഴിയുന്നു എന്ന് ഫേസ്ബുക്കിലൂടെ അറിയിച്ച് ഗൗരീദാസന്‍ നായര്‍. അദ്ദേഹത്തിന്റെ പോസ്റ്റ് പ്രൊഫഷണല്‍ പത്രപ്രവര്‍ത്തകന്‍ എന്ന ഇന്നിങ്‌സ് അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞാണ്. ചുമതലയില്‍ നിന്ന് മാറ്റണമെന്നും അവധിയില്‍ പോകാന്‍ അനുവദിക്കണമെന്നും സ്ഥാപനത്തോട് ആവശ്യപ്പെട്ടിരുന്നുവെന്നും കഴിഞ്ഞദിവസമാണ് അനുമതി ലഭിച്ചതെന്നും ഗൗരീദാസന്‍ നായര്‍ ഫേസ്ബുക്കിലൂടെ പറഞ്ഞു.

ഹിന്ദുസ്ഥാന്‍ ടൈംസ് അസിസ്റ്റന്റ് എഡിറ്റര്‍ യാമിനി നായര്‍ 2005ല്‍ ചെന്നൈയില്‍ ജോലി ചെയ്തിരുന്ന കാലത്ത് പത്രപ്രവര്‍ത്തനത്തില്‍ തന്റെ ഗുരുവായ വ്യക്തിയില്‍ നിന്ന് ഹോട്ടല്‍ മുറിയില്‍ വച്ച് ലൈംഗിക അതിക്രമം ഉണ്ടായതായി വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ബ്ലോഗിലൂടെ നടത്തിയ തുറന്നുപറച്ചിലില്‍ വ്യക്തിയുടെ പേര് പരാമര്‍ശിച്ചിരുന്നില്ല.

Exit mobile version