കൊവിഡ് പ്രതിസന്ധിയിലും പതിവുതെറ്റിയില്ല, ഇത്തവണ ഓണത്തിനും റെക്കോര്‍ഡ് വില്പന; മലയാളി കുടിച്ചത് 750 കോടിയുടെ മദ്യം, കൂടുതല്‍ വില്‍പ്പനയും ഉത്രാട നാളില്‍

Onam days | Bignewslive

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയിലും പതിവുതെറ്റിയില്ല. ഇത്തവണ ഓണത്തിനും രെക്കോര്‍ഡ് വില്‍പനയാണ് ബെവ്കോ ഔട്ട്ലെറ്റുകളില്‍ നടന്നത്. മഹാമാരിയുടെ കാലത്ത് പൊതുവെ വിപണി മന്ദഗതിയിലാണെങ്കിലും ഓണത്തിന് മദ്യവില്പന തകൃതിയായി നടന്നുവെന്ന് കണക്കുകളില്‍ നിന്ന് വ്യക്തമാകും.

ഓണനാളുകളില്‍ 750 കോടിയുടെ മദ്യവില്പനയാണ് ബെവ്കോ ഔട്ട്ലെറ്റുകളിലൂടെ നടന്നത്. ഏറ്റവും കൂടുതല്‍ വില്പന നടന്നത് ഉത്രാട ദിനത്തിലാണ്. 85 കോടിയുടെ വില്പനയാണ് ആ ദിനത്തില്‍ മാത്രം നടന്നത്. തിരുവോണ ദിവസം അവധിയായിരുന്നതിനാല്‍ തന്നെ ഉത്രാടദിനത്തില്‍ ഔട്ട്ലെറ്റുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.

ഉത്രാടദിനത്തില്‍ ഏറ്റവും കൂടുതല്‍ മദ്യവില്പന നടന്നത് തിരുവനന്തപുരം പവര്‍ഹൗസ് റോഡിലെ ബെവ്കോ ഔട്ട്ലെറ്റിലാണ്. ഇവിടെ 1,04,00,000 രൂപയുടെ മദ്യവില്പനയാണ് ഇവിടെ നടന്നത്. സമീപകാലത്തെ ഏറ്റവും വലിയ വില്പനയാണ് ഇത്. കണ്‍സ്യൂമര്‍ഫെഡില്‍ ഏറ്റവും കൂടുതല്‍ വില്പന നടന്നത് കുന്നംകുളത്തെ ഔട്ട്ലെറ്റിലാണ്. ഓണത്തോടനുബന്ധിച്ച് മൂന്നുഷോപ്പുകളില്‍ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോടും. ഈ മൂന്നിടത്തും ഓണ്‍ലൈന്‍ വില്പന വിജയകരമായിരുന്നുവെന്നാണ് ബെവ്കോ അറിയിച്ചു.

Exit mobile version