പന്തീരാങ്കാവ് മാവോയിസ്റ്റ് കേസ്; കോഴിക്കോട് ,കണ്ണൂർ യൂണിവേഴ്സിറ്റികളിൽ സിപിഐ യോഗം നടന്നെന്ന് എൻഐഎ

കണ്ണൂർ: കോഴിക്കോട് ,കണ്ണൂർ യൂണിവേഴ്‌സിറ്റികളിൽ സിപിഐ(മാവോയിസ്റ്റ്) യോഗം നടന്നെന്ന് എൻഐഎ. പന്തീരങ്കാവ് മാവോയിസ്റ്റ് കേസ് പ്രതി വിജിത്ത് വിജയനെതിരായ കുറ്റപത്രത്തിലാണ് പരാമർശം.

2016 മുതൽ 2019 വരെയാണ് യോഗങ്ങൾ നടന്നത്. വൈത്തിരിയിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സി.പി.ജലീൽ, ഒളിവിലുള്ള പ്രതി ഉസ്മാൻ തുടങ്ങിയവർ വിവിധ യോഗങ്ങളിൽ പങ്കെടുത്തു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്‌നോളജി ക്യാംപസ് ഹോസ്റ്റലിലായിരുന്നു യോഗങ്ങൾ. മാവോയിസ്റ്റ് ആശയങ്ങളടങ്ങിയ ലഘുലേഖകൾ ജലീൽ വിജിത്തിന് കൈമാറി .

വിജിത്ത് പീപ്പിൾസ് ലിബറേഷൻ ഗറില്ലാ ആർമിക്ക് വേണ്ടി മരുന്നുകൾ വാങ്ങി നൽകിയെന്നും കൊട്ടക്കടവ്, കല്ലേരി ജുമാ മസ്ജിദ്, പെരുവയയൽ ജംഗ്ഷൻ എന്നിവിടങ്ങളിൽ ജലീലുമായി വിജിത് കൂടിക്കാഴ്ച നടത്തയെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ കൂടിക്കാഴ്ചയിൽ ജലീൽ വിജിത്തിന് മാവോയിസ്റ്റ് പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയ ലാപ്പ്‌ടോപ് നൽകിയെന്നും കുറ്റപത്രത്തിൽ പറയുന്നു.

Exit mobile version