അംഗന്‍വാടി കുട്ടികള്‍ക്ക് നല്‍കിയ അമൃതം പാക്കറ്റില്‍ ചത്ത പല്ലി!

തിരുവനന്തപുരം: കുടുംബശ്രീ അംഗവാടി വഴി കുട്ടികള്‍ക്ക് നല്‍കിയ അമൃതം പൊടിയില്‍ നിന്ന് ചത്ത പല്ലിയെ കണ്ടെത്തി. ചെറുന്നിയൂര്‍ പഞ്ചായത്തിലെ കട്ടിങ് അംഗനവാടിയില്‍ നിന്നും കൃഷ്ണപ്രിയയുടെ ഒരു വയസുള്ള മകന്‍ സ്വസ്തിക് കൃഷ്ണക്ക് കിട്ടിയ പായ്ക്കറ്റില്‍ നിന്നാണ് ചത്ത പല്ലിയെ കണ്ടുകിട്ടിയത്.

ഒക്ടോബര്‍ മാസത്തില്‍ കിട്ടിയ മൂന്ന് പയ്ക്കറ്റില്‍ ഒരെണ്ണം പൊട്ടിച്ചപ്പോഴാണ് ചത്ത പല്ലി ശ്രദ്ധയില്‍പ്പെട്ടത്. കുടുംബ വീടായ ആറ്റിങ്ങലില്‍ തച്ചൂര്‍കുന്നിലെ കെപി ഭവനില്‍ വച്ച് പായ്ക്കറ്റ് പൊട്ടിച്ച് കുട്ടിക്ക് നല്‍കാനൊരുങ്ങവെയാണ് ചത്ത പല്ലി മാതാപിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്.

കുട്ടിയുടെ അപ്പൂപ്പന്‍ കെ സുരേഷിന്റെ പരാതിയെ തുടര്‍ന്ന് ആറ്റിങ്ങല്‍ നഗരസഭ ചെയര്‍മാന്‍ എം പ്രദീപിന്റെ നിര്‍ദ്ദേശാനുസരണം നഗരസഭ ഹെല്‍ത്ത് സ്‌ക്വാഡ് സാധനം കൈപ്പറ്റി അന്വേഷണം ആരംഭിച്ചു.

Exit mobile version