സ്വയം കുടപിടിക്കുന്നത് ലാളിത്യമെങ്കില്‍ നട്ടുച്ചയ്ക്കും നട്ടപ്പാതിരയ്ക്കും കാര്യസ്ഥന്മാരെക്കൊണ്ട് കുട പിടിപ്പിക്കുന്ന സൂപ്പര്‍താരങ്ങള്‍ ഏത് ഗണത്തില്‍പ്പെടും? ചോദ്യമെറിഞ്ഞ് ഷമ്മി തിലകന്‍

Shammy Thilakan | Bignewslive

പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന് മഴയത്ത് സ്വയം കുട പിടിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ വന്‍ തോതില്‍ ചര്‍ച്ച ചെയ്തിരുന്നു. ലാളിത്യമെന്ന തലത്തിലായിരുന്നു ചര്‍ച്ച. കേന്ദ്രമന്ത്രി വി. മുരളീധരനും സംവിധായകന്‍ പ്രിയദര്‍ശനും ഉള്‍പ്പെടെ നിരവധി പേര്‍ മോദിയുടെ ‘ലാളിത്യ’ത്തെ പ്രശംസിച്ചുരംഗത്തത്തിയിരുന്നു.

ഇപ്പോള്‍ സംഭവത്തെ അടിസ്ഥാനമാക്കി ഒരു ഫേസ്ബുക്ക് കുറിപ്പ് എഴുതിയിരിക്കുകയാണ് ഷമ്മി തിലകന്‍. ‘ സ്വയം കുടപിടിക്കുന്നത് ലാളിത്യമെങ്കില്‍, സഹജീവികള്‍ നോക്കിനില്‍ക്കേ നട്ടുച്ചക്കും നട്ടപ്പാതിരയ്ക്കും കാര്യസ്ഥന്മാരെക്കൊണ്ടത് പിടിപ്പിക്കുന്ന സൂപ്പര്‍താരങ്ങളൊക്കെ ഏതു ഗണത്തിലാ പെടുക..?,” എന്ന് ഷമ്മി തിലകന്‍ ഫേസ്ബുക്കില്‍ കുറിച്ചു. നിമിഷ നേരം കൊണ്ട് കുറിപ്പ് ചര്‍ച്ചയ്‌ക്കെടുത്തിട്ടുണ്ട്.

Exit mobile version