‘യൂസ് ആന്‍ഡ് ത്രോ’ കടലാസ് ചെരുപ്പുകളുമായി ഖാദി; 100 ശതമാനം പ്രകൃതിസൗഹാര്‍ദം, വില 50 രൂപ മാത്രം

paper chappals | Bignewslive

കോട്ടയം: ‘യൂസ് ആന്‍ഡ് ത്രോ’ കടലാസ് ചെരുപ്പുകളുമായി ഖാദി. വീടുകള്‍, ആശുപത്രികള്‍, ആരാധനാലയങ്ങള്‍, ഓഫീസുകള്‍ എന്നിവയുടെ അകത്തളങ്ങളില്‍ ഉപയോഗിക്കാന്‍ വേണ്ടിയാണ് ഇത്തരത്തിലൊരു ചെരുപ്പുകള്‍ പുറത്തിറക്കിയിരിക്കുന്നത്.

ലബോറട്ടറികള്‍, ശസ്ത്രക്രിയാമുറികള്‍ തുടങ്ങിയ ഇടങ്ങളിലും ഇവ ഉപയോഗിക്കാവുന്നതാണ്. നൂറു ശതമാനം പ്രകൃതിസൗഹൃദ ഉത്പന്നമാണെന്ന് അധികൃതര്‍ ഉറപ്പു നല്‍കുന്നു. കടലാസില്‍ തയ്യാറാക്കിയ സ്ലിപ്പറുകളെ ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മിഷന്‍ വിശേഷിപ്പിക്കുന്നത്.

കടലാസ് ചെരുപ്പ്

കോട്ടണ്‍, സില്‍ക്ക് നാരുകള്‍, കാര്‍ഷിക പാഴ്വസ്തുക്കള്‍ എന്നിവയില്‍നിന്ന് കൈകൊണ്ട് നിര്‍മിക്കുന്ന കടലാസിലാണ് ഈ ചെരുപ്പുകള്‍ തയ്യാറാക്കുന്നത്. നിര്‍മാണത്തിനുള്ള കടലാസിനായി രാജ്യത്തെ ഒരു മരം പോലും നശിപ്പിക്കുന്നുമില്ല. അന്‍പതു രൂപയാണ് വില.

ആയിരം രൂപയ്ക്ക് മുകളിലുള്ള വിവിധയിനം സാധാരണ ഖാദി ചെരുപ്പുകള്‍ നിലവിലുള്ളതിനു പുറമെയാണ് 50 രൂപയുടെ ചെരുപ്പും ഇറക്കിയിരിക്കുന്നത്. അന്താരാഷ്ട്ര വിപണികൂടി ലക്ഷ്യമിട്ടാണ് യൂസ് ആന്‍ഡ് ത്രോ സ്ലിപ്പറുകള്‍. കൂടാതെ ബേബി നാപ്കിന്‍, കോട്ടണ്‍ കുട്ടിയുടുപ്പുകള്‍ തുടങ്ങിയവയുമുണ്ട്. ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മിഷന്റെ പോര്‍ട്ടലായ www.khadiindia.gov.in-ല്‍ വഴി പുതിയ ഉത്പന്നങ്ങള്‍ ഓണ്‍ലൈനിലും ലഭ്യമാണ്.

Exit mobile version