കുടുംബത്തിലേയ്ക്ക് മൂന്നു പേര്‍ കൂടി; വീണ്ടും മുത്തച്ഛനായ സന്തോഷത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

Kerala Governor | Bignewslive

വീണ്ടും മുത്തച്ഛനായ സന്തോഷം പങ്കുവെച്ച് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മകന്‍ മുസ്തഫയ്ക്ക് കുഞ്ഞുങ്ങള്‍ പിറന്ന സന്തോഷമാണ് ഗവര്‍ണര്‍ പങ്കുവെച്ചത്. രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് പിറന്നത്.

പൂനെയിലെ ആശുപത്രിയിലായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ മകനും അഭിഭാഷകനുമായ മുസ്തഫയുടെ ഭാര്യ ഒറ്റ പ്രസവത്തില്‍ മൂന്ന കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. മകന്റെ ഭാര്യയെ ആശുപത്രിയിലാക്കിയ വിവരം അറിഞ്ഞയുടനേ ഗവര്‍ണറും ഭാര്യയും ഇന്നലെ പൂനെയിലെത്തിയിരുന്നു. മുസ്തഫയ്ക്കും ഭാര്യയ്ക്കും മറ്റൊരു കുട്ടി കൂടിയുണ്ട്.

Exit mobile version