‘കോണ്‍ഗ്രസില്‍ നിന്ന് ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നത് ദുഷ്‌കരം’ ഡിസിസി അംഗം എബി സാബു പാര്‍ട്ടി വിട്ടു, സിപിഎമ്മില്‍ ചേര്‍ന്നു

കൊച്ചി: കോര്‍പ്പറേഷന്‍ മുന്‍ പ്രതിപക്ഷ നേതാവും ഡിസിസി അംഗവുമായ എബി സാബു കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടു സിപിഎമ്മില്‍ ചേര്‍ന്നു. തൃപ്പൂണിത്തുറയില്‍ കെ ബാബു മത്സരിക്കുന്നതിനെതിരെ പ്രതിഷേധം ഉയര്‍ത്തിയ ആളാണ് എബി ബാബു. കോണ്‍ഗ്രസില്‍ നിന്ന് ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നത് ദുഷ്‌കരമെന്ന് സാബു തുറന്നടിച്ചു.

സിപിഎമ്മില്‍ ചേര്‍ന്ന ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘ഞങ്ങളെ പോലുള്ള സാധാരണ പ്രവര്‍ത്തകര്‍ നേരിടുന്ന വലിയൊരു പ്രതിസന്ധിയില്‍ കോണ്‍ഗ്രസില്‍ തുടരുന്നത് ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ സാധ്യമല്ല. കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് ഈ രാഷ്ട്രീയസാഹചര്യത്തില്‍ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുക ദുഷ്‌കരമാണെന്ന് ബോധ്യപ്പെട്ടു.

അതിനാലാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത്. തുടര്‍ന്നും രാഷ്ട്രീയ പ്രവര്‍ത്തനത്തിലും പൊതുരംഗത്തും സജീവമാകുന്നതിന് വേണ്ടി സിപിഎമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും സാബു പറഞ്ഞു.

Exit mobile version