ഫ്‌ളാറ്റില്‍ നായയെ വളര്‍ത്തിയാല്‍ എന്താണ് പ്രശ്‌നം..? നായയെ വളര്‍ത്തിയതിന്റെ പേരില്‍ നേരിട്ട മര്‍ദ്ദനം വെളിപ്പെടുത്തി റോഷന്‍ ജോസഫിന്റെ വീഡിയോ

Roshan joseph | Bignewslive

കൊച്ചി: ഫ്‌ളാറ്റില്‍ നായയെ വളര്‍ത്തിയതിന്റെ പേരില്‍ നേരിട്ട മര്‍ദ്ദനം വെളിപ്പെടുത്തി യുവാവ്. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് കൊച്ചി കലൂര്‍ സ്വദേശിയായ റോഷന്‍ ജോസഫ് തനിക്ക് നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയത്. കേരളത്തിലെ അറിയപ്പെടുന്ന ഓട്ടോമൊബൈല്‍ ജേര്‍ണലിസ്റ്റുകളില്‍ ഒരാളാണ് റോഷന്‍ ജോസഫ്. കലൂരിലെ ഒരു ഫ്‌ളാറ്റിലാണ് റോഷന്‍ താമസിക്കുന്നത്.

കോവിഡ് കാലത്ത് അദ്ദേഹം കൂടെ കൂട്ടിയതാണ് ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട ഓസ്‌കര്‍ എന്ന നായ്ക്കുട്ടിയെ. ഫ്‌ളാറ്റില്‍ നായയെ വളര്‍ത്തുന്നതില്‍ പലരും എതിര്‍പ്പ് പ്രകടപ്പിച്ചിരുന്നുവെന്നും, ഇതിന്റെപേരില്‍ ഒരു വ്യക്തി തങ്ങളെ മര്‍ദിച്ചുവെന്നും റോഷന്‍ വീഡിയോയില്‍ പറഞ്ഞു.

മനേക ഗാന്ധിയുമായി സംസാരിച്ചതിനു ശേഷമാണ് പോലീസ് പോലും സംഭവത്തില്‍ ഇടപെട്ടതെന്ന് റോഷന്‍ കൂട്ടിച്ചേര്‍ത്തു. ഫ്‌ളാറ്റുകളില്‍ അരുമ മൃഗത്തെ വളര്‍ത്താന്‍ കഴിയാതെ വിഷമിക്കുന്ന ഒരുപാട് പേരുണ്ടെന്നും അവര്‍ക്കുവേണ്ടി കൂടിയാണ് തന്റെ അനുഭവം പങ്കുവയ്ക്കുന്നതെന്നും റോഷന്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version