പെണ്ണിനെയും പ്രകൃതിയെയും നോവിക്കരുതെന്ന് ‘ഉപദേശം’; അമ്മയും പെങ്ങളുമില്ലേ എന്ന് രോഷത്തോടെ ചോദ്യം ചെയ്ത് വീഡിയോയും! അമ്പിളിയുടെ പോസ്റ്റുകള്‍ കുത്തിപ്പൊക്കി സോഷ്യല്‍മീഡിയ

tik tok star ambili | Bignewslive

തൃശ്ശൂര്‍: ടിക് ടോക് വീഡിയോയിലൂടെ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു നിന്ന അമ്പിളിയെന്ന വിഘ്‌നേഷ് കൃഷ്ണ പീഡന കേസില്‍ അറസ്റ്റിലായതോടെ പഴയ പോസ്റ്റുകളും വീഡിയോകളും കുത്തിപ്പൊക്കി സോഷ്യല്‍മീഡിയ. 17 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അമ്പിളിയെ പോലീസ് അറസ്റ്റ് ചെയ്തത്.

‘പെണ്ണിനെയും പ്രകൃതിയെയും നോവിക്കരുത്’ എന്ന പഴയ പോസ്റ്റ് ആണ് ഇപ്പോള്‍ സൈബര്‍ ഇടത്ത് വൈറലാകുന്നത്. മുന്‍പ് തന്റെ വ്യാജ അക്കൗണ്ട് തുടങ്ങിയവരോട് വീട്ടില്‍ അമ്മയും പെങ്ങളുമില്ലേ എന്ന് പ്രതികരിക്കുന്ന വീഡിയോയും ഇക്കൂട്ടത്തിലുണ്ട്. ഇതോടെ അമ്പിളിക്ക് എതിരെ വന്‍ തോതില്‍ ട്രോളുകളും നിറയുന്നുണ്ട്. കഴിഞ്ഞ വര്‍ഷമാണ് തൃശ്ശൂര്‍ വെള്ളിക്കുളങ്ങര സ്വദേശിയായ 17-കാരിയുമായി ടിക്ടോക് താരമായ അമ്പിളി പരിചയത്തിലാകുന്നത്.

സാമൂഹികമാധ്യമങ്ങളിലൂടെ പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ച അമ്പിളി പെണ്‍കുട്ടിയെ നേരില്‍ കാണുകയും ചെയ്തിരുന്നു. ബൈക്കില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ യുവാവ്, സ്വന്തം വീട്ടിലേക്ക് എത്തിച്ചാണ് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. ആഴ്ചകള്‍ക്ക് മുമ്പ് പെണ്‍കുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതോടെ വീട്ടുകാര്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു. ശേഷം പെണ്‍കുട്ടി നടന്ന കാര്യങ്ങള്‍ വീട്ടുകാരോട് വെളിപ്പെടുത്തി. പിന്നാലെ കുടുംബം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Exit mobile version