ഊത്ത പിടിക്കാന്‍ പോകുന്നവര്‍ ശ്രദ്ധിക്കുക; നിങ്ങള്‍ ചെയ്യുന്നത് 6 മാസം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്

കൊച്ചി: കാലവര്‍ഷത്തിലെ വെള്ളമൊഴുക്കില്‍ ഊത്തപിടിക്കാന്‍ ഇറങ്ങുന്നവരില്‍ പലര്‍ക്കും അറിയില്ല താന്‍ ചെയ്യുന്നത് തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന്. മത്സ്യങ്ങളുടെ പ്രജനന സമയങ്ങളില്‍ സഞ്ചാര പാതകളില്‍ തടസ്സം വരുത്തി മത്സ്യങ്ങളെ പിടിക്കുന്നതും അനധികൃത ഉപകരണങ്ങള്‍ ഉപയോഗിച്ച് മത്സ്യം പിടിക്കുന്നതും കേരള അക്വാ കള്‍ചര്‍ ആന്‍ഡ് ഇന്‍ ലാന്‍ഡ് ഫിഷറീസ് ആക്ട് 2010 ചട്ടങ്ങള്‍ അധ്യായം 4, വകുപ്പ് 6, ഉപവകുപ്പ് 3 മുതല്‍ 5 വരെയുള്ളത് പ്രകാരം നിരോധിച്ചിട്ടുള്ളതാണ്.

ഇത് പ്രകാരം ഊത്തപിടിക്കാന്‍ ഇറങ്ങുന്നവര്‍ക്ക് 15000 രൂപ പിഴയും 6 മാസം തടവും ലഭിക്കും.ഫിഷറീസ്, റവന്യൂ, പോലീസ് വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനും നടപടി സ്വീകരിക്കാവുന്നതാണ്. ഇത് അറിയാതെയാണ് പലരും ഊത്തക്ക് ഇറങ്ങുന്നത്.

തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ പ്രജനനത്തിനായി മത്സ്യങ്ങള്‍ പുഴകളില്‍നിന്നു പാടശേഖരങ്ങളിലേക്കും തോടുകളിലേക്കും കൂട്ടത്തോട്ടെ കയറി വരുന്ന പ്രതിഭാസമാണ് ഊത്തയെന്ന് നാട്ടിന്‍പുറത്തുകാര്‍ വിളിക്കുന്നത്.

Exit mobile version