പിണറായി സര്‍ക്കാര്‍ 2.0; ആദ്യ ബജറ്റ് അവതരണം ഇന്ന്

Budget 2021 | Bignewslive

തിരുവനന്തപുരം: രണ്ടാംപിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണം ഇന്ന്. ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ രാവിലെ ഒമ്പത് മണിക്ക് ബജറ്റ് അവതരിപ്പിക്കും. ആരോഗ്യരംഗത്തിനും സാമ്പത്തിക ഉത്തേജനത്തിനും ഊന്നല്‍ നല്‍കുന്ന ബജറ്റില്‍ കോവിഡ് വാക്സിന് വേണ്ട വകയിരുത്തലുകളും നികുതി നിര്‍ദേശങ്ങളും ബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്.

ജനുവരിയില്‍ അവതരിപ്പിച്ച അവസാന ബജറ്റില്‍ നിന്ന് നയപരമായ മാറ്റം ഈ ബജറ്റില്‍ ഉണ്ടാകില്ലെന്നാണ് ലഭിക്കുന്ന വിവരം. കൊവിഡ് മൂലം പ്രതിസന്ധിയിലായ സമ്പദ്ഘടനയുടെ വീണ്ടെടുപ്പിനും ഊന്നല്‍ വര്‍ധിക്കാം. കൂടാതെ ഈ സാഹചര്യത്തില്‍ അടങ്കലില്‍ ഗണ്യമായ വര്‍ധന ആവശ്യമാകും. ജീവനോപാധി നിലച്ചവര്‍ക്കായി ക്ഷേമാനുകൂല്യങ്ങളും സഹായങ്ങളും തുടരേണ്ടതുണ്ട്. സമ്പദ്ഘടനയുടെ ഉത്തേജനത്തിനുള്ള പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നു.

ലോക്ഡൗണ്‍ കാലത്ത് ഉണ്ടാകാവുന്ന എല്ലാ സാമ്പത്തിക പ്രതിസന്ധിയും സംസ്ഥാനത്തുണ്ടെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ആളുകളെ കോവിഡിന് വിട്ടുകൊടുക്കില്ല. ആരോഗ്യമേഖലയ്ക്ക് ബജറ്റില്‍ മികച്ച പരിഗണനയുണ്ടാകും. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ബജറ്റില്‍ പാലിക്കുമെന്നും ധനമന്ത്രി അറിയിച്ചിരുന്നു.

ഭരണച്ചെലവ് പരമാവധി നിയന്ത്രിക്കാനുള്ള നിര്‍ദേശങ്ങളുണ്ടാവും. ഈ വര്‍ഷവും അരശതമാനംമുതല്‍ ഒരുശതമാനംവരെ അധികവായ്പ കേന്ദ്രം അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. ഭരണച്ചെലവ് പരമാവധി നിയന്ത്രിക്കാനുള്ള നിര്‍ദേശങ്ങളുണ്ടാവും. ഈ വര്‍ഷവും അരശതമാനംമുതല്‍ ഒരുശതമാനംവരെ അധികവായ്പ കേന്ദ്രം അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. 2021-22 വര്‍ഷത്തേക്കുള്ള പുതുക്കിയ സംസ്ഥാന ബജറ്റ് ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കുകയാണ്. കേരളത്തിന്റെ ഭാവി വികസനത്തിന് ഈ ബജറ്റ് സഹായകരമാകുമെന്നാണ് പ്രതീക്ഷയെന്ന് ധനമന്ത്രി പറഞ്ഞു.

Exit mobile version