ടൗട്ടേയ്ക്ക് പിന്നാലെ യാസ്; ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തില്‍ കേരളമില്ല, പക്ഷേ അഞ്ച് ദിവസം മഴ കനക്കും

cyclone yaas | Bignewslive

തിരുവന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ടൗട്ടേയ്ക്ക് പിന്നാലെ യാസ് ചുഴലിക്കാറ്റ് കൂടി രൂപപ്പെടുന്നു. 25ന് ചുഴലിക്കാറ്റ് രൂപം കൊള്ളാന്‍ സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. 22-ന് ആന്‍ഡമാന്‍ കടലില്‍ ന്യൂനമര്‍ദം രൂപപ്പെടും.

ഇത് ചുഴലിക്കാറ്റായി 26-ന് പശ്ചിമബംഗാള്‍-ഒഡീഷ തീരത്തെത്തുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, ഇതിന്റെ സഞ്ചാരപഥത്തില്‍ കേരളമില്ല. എന്നാല്‍ ഇവിടെ അഞ്ചുദിവസം ശക്തമായ മഴയുണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ഒമാന്‍ നിര്‍ദേശിച്ച ‘യാസ്’ എന്ന പേരിലായിരിക്കും ചുഴലിക്കാറ്റ് അറിയപ്പെടുക. കേരളത്തില്‍ ടൗട്ടേ ചുഴലിക്കാറ്റ് സംഹാരതാണ്ഡവമാടിയതിന്റെ കെടുതിയില്‍ നിന്നും കരകയറുവാനുള്ള ശ്രമത്തിനിടെയാണ് യാസ് ചുഴലിക്കാറ്റിന്റെയും വരവ്.

Exit mobile version