സന്തോഷിനെ ഫോണില്‍ വിളിച്ച് ഇസ്രയേല്‍ പ്രസിഡന്റ്; സൗമ്യ മരിച്ചു വീണ സ്ഥലം കാണണമെന്ന് ആഗ്രഹം, സൗകര്യം ഒരുക്കാമെന്ന് പ്രസിഡന്റിന്റെ ഉറപ്പ്

Israel president | Bignewslive

ചെറുതോണി: റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട കീരിത്തോട് കാഞ്ഞിരന്താനത്ത് സൗമ്യയുടെ ഭര്‍ത്താവ് സന്തോഷിനെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ച് ഇസ്രായേല്‍ പ്രസിഡന്റ് റൂവന്‍ റിവ്‌ലിന്‍. ഇസ്രയേല്‍ കോണ്‍സുലേറ്റ് ജനറല്‍ ജൊനാദന്‍ സഡ്കയും സംഭാഷണത്തില്‍ പങ്കാളിയായി. നയതന്ത്ര കാര്യാലയത്തിലെ മലയാളി ഉദ്യോഗസ്ഥന്‍ ഇരുവരുടെയും സംഭാഷണം തര്‍ജമ ചെയ്ത് കൊടുക്കുകയായിരുന്നു.

ശനിയാഴ്ചയായിരുന്നു സൗമ്യയുടെ നിശ്ചലമായ ശരീരം കേരളത്തിലേയ്ക്ക് എത്തിയത്. സന്തോഷിനോടും മകന്‍ അഡോണിനോടും മറ്റു കുടുംബാംഗങ്ങളോടും ഇസ്രയേലിലെ മുഴുവന്‍ ജനങ്ങളുടെയും അനുശോചനം അറിയിച്ച പ്രസിഡന്റ് കുടുംബത്തെ സംരക്ഷിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.

അതേസമയം, സൗമ്യ മരിച്ചു വീണ സ്ഥലം കാണണമെന്ന് സന്തോഷ് ആഗ്രഹം പ്രകടിപ്പിച്ചു. എപ്പോള്‍ വേണമെങ്കിലും അതിനുള്ള സൗകര്യം ഒരുക്കാമെന്നും പ്രസിഡന്റ് അറിയിക്കുകയും ചെയ്തു. അവിടെ എത്തുമ്പോള്‍ നേരില്‍ കാണാമെന്ന ഉറപ്പും അദ്ദേഹം നല്‍കുകയും ചെയ്തു.

Exit mobile version