വെള്ളപ്പൂക്കളാല്‍ പൊതിഞ്ഞ് അമ്മയുടെ മൃതദേഹം; ഇന്ത്യയുടെയും ഇസ്രയേലിന്റെയും ദേശീയപതാക ആലേഖനം ചെയ്ത് ബഡ്ജ് നെഞ്ചോട് ചേര്‍ത്ത് അഡോണ്‍, തീരാനോവ്

Soumya santhosh funeral | Bignewslive

കീരിത്തോട് (ഇടുക്കി): വെള്ളപ്പൂക്കളാല്‍ പൊതിഞ്ഞ അമ്മ സൗമ്യയുടെ മൃതദേഹത്തിന് സമീപം ബാഡ്ജ് നെഞ്ചോട് ചേര്‍ത്ത് നില്‍ക്കുന്ന മകന്‍ അഡോണിന്റെ മൗനം കണ്ണീര്‍ കാഴ്ചയാവുകയാണ്. ഇന്ത്യയുടെയും ഇസ്രയേലിന്റെയും ദേശീയപതാകകള്‍ ആലേഖനം ചെയ്ത ബാഡ്ജാണ് അഡോണ്‍ ചേര്‍ത്ത് പിടിച്ച് നിന്നത്.

ഇസ്രയേല്‍ കോണ്‍സല്‍ ജനറല്‍ ജൊനാഥന്‍ സദ്കയാണ് അവന് ഇരുരാജ്യങ്ങളുടെയും ദേശീയപതാകകള്‍ ആലേഖനംചെയ്ത ബാഡ്ജ് നല്‍കിയത്. തങ്ങളുടെ നാട്ടില്‍ മരിച്ച മാലാഖയോടുള്ള സ്നേഹമായിരുന്നു അതെന്ന് അധികൃതര്‍ പറഞ്ഞു. മറ്റൊരു നാട് തന്റെ അമ്മയ്ക്കുനല്‍കിയ സ്നേഹത്തിന്റെ അടയാളമാണിതെന്ന് മനസ്സിലായില്ലെങ്കിലും വിശേഷപ്പെട്ട എന്തോ ഒന്ന് തന്നെയാണെന്ന തിരിച്ചറിവില്‍ അവന്‍ ബാജ്ഡ് നെഞ്ചോട് ചേര്‍ത്ത് പിടിക്കുകയായിരുന്നു.

മൃതദേഹം സെമിത്തേരിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ബാജ്ഡ് കൈവിട്ടുപോയിരുന്നുവെങ്കിലും താമസിയാതെ അത് കണ്ടെത്തുകയും ചെയ്തു. കുറച്ചുവര്‍ഷങ്ങളായി മറ്റൊരു നാട്ടിലായിപ്പോയ അമ്മയെക്കുറിച്ച് അവന്‍ എന്നും തിരക്കുമായിരുന്നു. അമ്മ എന്നുവരുമെന്ന് പപ്പയോടും ബന്ധുക്കളോടും ചോദിക്കും.

തന്റെ ആദ്യകുര്‍ബാനയ്ക്ക് അമ്മ എവിടെയായാലും പറന്നെത്തുമെന്ന വിശ്വാസവും അവനുണ്ടായിരുന്നു. ആ വിശ്വാസമാണ് ഒടുവില്‍ നിശ്ചലമായ ശരീരം എത്തി അവസാനമായത്. എന്താ അമ്മ കണ്ണുതുറക്കാത്തതെന്ന ചോദ്യംകേട്ട് ആശ്വസിപ്പിക്കാന്‍ പോലുമാകാതെ എല്ലാവരുടെയും കണ്ണുനിറഞ്ഞു. സംസ്‌കാരച്ചടങ്ങുകളില്‍ മുഴുവന്‍ ആ ബാഡ്ജ് അവന്‍ നെഞ്ചില്‍ ചേര്‍ത്തുവെച്ചു.

Exit mobile version