കൊവിഡ് പ്രതിരോധത്തില്‍ ബേപ്പൂര്‍ ബഹുദൂരം മുന്നില്‍; ആശുപത്രിയില്‍ എത്താന്‍ സാധിക്കാത്ത രോഗികളെ ഇനി വീട്ടിലെത്തി ചികിത്സിക്കും, ‘അപ്പോത്തിക്കിരി’ പദ്ധതിക്ക് തുടക്കമായി

Appothikkiri | Bignewslive

കൊവിഡ് പ്രതിരോധത്തില്‍ വന്‍ കുതിപ്പുമായി ബേപ്പൂര്‍. ഇപ്പോള്‍ കൊവിഡ് കാലത്ത് ആശുപത്രിയില്‍ പോകാന്‍ കഴിയാത്ത രോഗികളെ വീട്ടില്‍ എത്തി പരിചരിക്കുന്നതിനായുള്ള പുതിയ പദ്ധതി അപ്പോത്തിക്കിരിക്ക് തുടക്കമായി. ബേപ്പൂര്‍ എംഎല്‍എ മുഹമ്മദ് റിയാസ് പദ്ധതി ഫ്‌ളാഗ് ഓഫ് ചെയ്തു.

ബേപ്പൂര്‍ മണ്ഡലത്തില്‍ കോവിഡ് കാലത്ത് ആശുപത്രിയില്‍ പോവാന്‍ കഴിയാത്ത രോഗികളുടെ പരിചരണത്തിനായാണ് വീടുകളിലെത്തുന്ന സേവനം ഒരുക്കിയിരിക്കുന്നത്. ഡോക്ടറും നഴ്‌സും ലാബ് സൗകര്യവും അടങ്ങുന്ന യൂണിറ്റാണ് വീടുകളിലെത്തുന്നത്.

ഇതിനെല്ലാം പുറമെ, ഡോക്ടറുമായി ഫോണില്‍ സംസാരിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഫോണില്‍ ബുക്ക് ചെയ്താല്‍ പിന്നെ ചികിത്സാ സൗകര്യങ്ങളടങ്ങിയ വാഹനം ഉടനടി വീട്ടിലെത്തുന്നതാണ്. ഫാമിലി മെഡിസിനും ജനറല്‍ മെഡിസിനും പുറമെ ഇഎന്‍ടി, പീഡിയാട്രിക്‌സ്, എന്നീ വിഭാഗങ്ങളിലെ ചികിത്സയും പദ്ധതിയില്‍ ലഭ്യമാണ്.

മറ്റ് വിഭാഗങ്ങളിലെ ചികിത്സയ്‌ക്കൊപ്പം തന്നെ കോവിഡ് ടെസ്റ്റ് നടത്തുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. രാവിലെ എട്ടുമണി മുതല്‍ വൈകിട്ട് ആറുമണി വരെയാണ് ചികിത്സാ സൗകര്യമുള്ളത്. സ്വീകാര്യതയ്ക്ക് അനുസരിച്ച് പദ്ധതിയെ കൂടുതല്‍ വിപുലപ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

അപ്പോത്തിക്കിരിയിലൂടെ ലഭ്യമാകുന്ന സേവനങ്ങൾ:
🔹 General Physician Service
🔹 Laboratory Service
🔹 Pharmacy
🔹 Follow up Services
🔹 Covid Care Services
🔹 Non Covid care Services
🔹 Specialist Physician
🔹 Family Medicine
🔹 General Medicines
🔹 ENT
🔹 Pediatrics
🔹 Gynaecology
ബുക്കിങ്ങിന് ബന്ധപ്പെടേണ്ട നമ്പർ :
📞 0495 2481187
📞 9744748169
📞 9895111895

Exit mobile version