പീഡിപ്പിച്ചത് അച്ഛന്‍ തന്നെയാണെന്നും രാഷ്ട്രീയ നേതാക്കള്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഉറപ്പില്ല; കവിയൂര്‍ പീഡനക്കേസില്‍ സിബിഐയുടെ തിരുത്ത് ഇങ്ങനെ…

2004 സെപ്റ്റംബര്‍ 28-ന് കവിയൂര്‍ ശ്രീവല്ലഭക്ഷേത്രം മേല്‍ശാന്തി നാരായണന്‍ നമ്പൂതിരിയെയും കുടുംബത്തെയും വാടകവീട്ടില്‍ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: കവിയൂര്‍ പീഡനക്കേസില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത് അച്ഛനാണെന്ന് ഉറപ്പില്ലെന്ന് കേസില്‍ സിബിഐയുടെ തിരുത്ത്. അച്ഛന്‍ മകളെ രണ്ടുവട്ടം പീഡിപ്പിച്ചു എന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ട്. അതേസമയം പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് സിബിഐ വിശദമാക്കി. കേസില്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് ഉറപ്പില്ലെന്നും തിരുവനന്തപുരം സിബിഐ കോടതിയില്‍ വിശദമാക്കി.

കേസിന് ആസ്പദമായ സംഭവം ഇങ്ങനെ…

2004 സെപ്റ്റംബര്‍ 28-ന് കവിയൂര്‍ ശ്രീവല്ലഭക്ഷേത്രം മേല്‍ശാന്തി നാരായണന്‍ നമ്പൂതിരിയെയും കുടുംബത്തെയും വാടകവീട്ടില്‍ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തി. നാരാണയന്‍ നമ്പൂതിരി തൂങ്ങിമരിച്ച നിലയിലും ഭാര്യ ശോഭനയും മൂന്ന് മക്കളും വിഷം കഴിച്ച് മരിച്ചനിലയിലുമായിരുന്നു.

ലതാനായര്‍ എന്ന കിളിരൂര്‍ പീഡനക്കേസില്‍ ഉള്‍പ്പെട്ട സ്ത്രീയായിരുന്നു കേസിലെ ഏകപ്രതി. നാരായണന്‍ നമ്പൂതിരിയുടെ മകളെ ലതാനായര്‍ സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഉന്നതര്‍ക്ക് കാഴ്ചവെച്ചന്നായിരുന്നു ആരോപണം. സിബിഐ റിപ്പോര്‍ട്ടില്‍ നാരായണന്‍ നമ്പൂതിരി ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് മകളെ പലവട്ടം പീഡനത്തിനിരയാക്കിയെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് കോടതി മൂന്നുതവണ തള്ളിയിരുന്നു.

Exit mobile version